1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2020

സ്വന്തം ലേഖകൻ: സൌദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും ബിസിനസ് ക്ലസ്റ്ററുകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. ഇത് സംബന്ധമായ പുതിയ നിയമാവലി വൈകാതെ നിലവില്‍ വരും. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയാണ് ഇത്സംബന്ധമായ നിയമാവലിയെ കുറിച്ച് ആലോചിക്കുന്നത്. ബിസിനസ് ക്ലസ്റ്ററുകളുടെയും ആക്സലറേറ്ററുകളുടെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതിയ നിയമാവലി ബാധകമായിരിക്കും.

സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അതോടൊപ്പം ബിസിനസ് സംരംഭം പ്രയാസ രഹിതമാക്കുവാനും ലക്ഷ്യച്ചമിടുന്നുണ്ട്. ചെലവുകള്‍ കുറച്ചും ബിസിനസ് ക്ലസ്റ്ററുകളിലും ചെറുകിട സ്ഥാപനങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കും. ഇതിനായി നിക്ഷേപകരെ ഉന്നംവെച്ച് സ്വകാര്യ മേഖലയെ നിയമാവലി അനുവദിക്കും.

കമ്പനി, യൂനിവേഴ്സിറ്റി, സര്‍ക്കാര്‍ വകുപ്പ്, സൊസൈറ്റി, ഫൗണ്ടേഷന്‍, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് നിര്‍ണയിക്കുന്ന മറ്റു വകുപ്പുകള്‍ എന്നിവയായിരിക്കും ലൈസന്‍സിന് അപേക്ഷിക്കുന്നത്. പുതിയ നിയമാവലി നിലവില്‍ വന്നാല്‍ ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് പിന്തുണ നല്‍കാനാകും. സംരംഭകര്‍ക്ക് ആകര്‍ഷകമായ സാഹചര്യം ഒരുങ്ങുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.