1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2022

സ്വന്തം ലേഖകൻ: സൗദിയിലെ വാണിജ്യ സ്ഥാപന ജോലിക്കാർക്കുണ്ടാകണമെന്ന് മുനിസിപ്പൽ മന്ത്രാലയം നിർദ്ദേശിച്ച ബലദിയ്യ കാർഡ് അഥവാ ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ പിഴ ചുമത്തും. തൊഴിലാളിക്ക് രണ്ടായിരം റിയാൽ വീതമാണ് പിഴ ഈടാക്കുക. നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി മുനിസിപ്പൽ കാര്യ മന്ത്രാലയം വ്യകതമാക്കി.

രാജ്യത്ത് കോവിഡും മറ്റു പകർച്ച വ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിബന്ധന കർശനമാക്കിയത്. അനുവദനിയമായ കാലവധിയോട് കൂടിയ ബലദിയ്യ കാർഡ് കൈവശമില്ലാത്ത ജീവനക്കാർക്ക് രണ്ടായിരം റിയാൽ വീതമാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഇരട്ടിയാക്കും.

ബ്യൂട്ടി പാർലറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നിർദ്ദേശിച്ച പ്രത്യേക നിബന്ധനകളും ഇതോടനുബന്ധിച്ച് നിലവിൽ വരും. ഇവ നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക പരിശോധനകളും സംഘടിപ്പിക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള കർശന നടപടി കൈകൊള്ളുമെന്നും മുനിസിപ്പൽ കാര്യ മന്ത്രാലയ അതികൃതർ മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.