സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് വീസ നല്‍കാനുള്ള നടപടിക്രമങ്ങളുമായി സൗദി അറേബ്യ. സൗദിയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് സ്റ്റുഡന്റ് വീസ ലഭിക്കുക.
സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്റ്റുഡന്റ് വീസ നല്‍കുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുന്‍യാന്‍ വ്യക്തമാക്കി. റിയാദില്‍ നടന്നുവരുന്ന ഹ്യൂമന്‍ കപാസിറ്റി ഇനീഷ്യേറ്റീവില്‍ പുതിയ വീസ പദ്ധതി സൗദി വിദേശകാര്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ലോഞ്ച് ചെയ്തു.
പുതിയ വീസ പദ്ധതി സൗദിയില്‍ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. നിലവില്‍ സൗദി യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികളുണ്ടെങ്കിലും ഭൂരിഭാഗം പേരും ആശ്രിത വീസയിലുള്ളവരാണ്. എന്നാല്‍ ഇനി മുതല്‍ വിദേശികള്‍ക്ക് ഡിഗ്രിക്കോ പിജിക്കോ പഠിക്കാൻ അപേക്ഷ സമർപ്പിക്കുമ്പോള്‍ കൂടെ സ്റ്റുഡന്റ് വീസയ്ക്ക് കൂടി അപേക്ഷ നല്‍കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല