1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2022

സ്വന്തം ലേഖകൻ: സൗദിയിൽ ടാക്‌സി ഡ്രൈവർമാർ യൂണിഫോം ധരിക്കണമെന്ന നിയമം നിലവിൽ വന്നതിനു ശേഷം 349 ടാക്‌സി ഡ്രൈവർമാർ നിയമ ലംഘനം നടത്തിയതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) പറഞ്ഞു. നിയമം ലംഘിക്കുന്ന ടാക്സി ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു.

ടാക്‌സി ഡ്രൈവർമാർക്ക്‌ യൂണിഫോം നിർബന്ധമാക്കാനുള്ള അതോറിറ്റിയുടെ തീരുമാനം ജൂലൈ 12 മുതലാണ് നിലവിൽ വന്നത്. യൂണിഫോം ധരിക്കേണ്ടത് പൊതു ടാക്സി ഡ്രൈവർമാരാണെന്ന് അതോറിറ്റി വ്യക്തമാക്കി. വിമാനത്താവള ടാക്സി, കുടുംബ ടാക്സി, പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷൻ എന്നിവയിലെ ഡ്രൈവർമാരും സ്വകാര്യ ടാക്സി ഡ്രൈവർമാരുമാണ് ഇതിൽ ഉൾപ്പെടുക.

ഡ്രൈവർമാർ യൂണിഫോം ധരിക്കുന്നത് ഉറപ്പാക്കാൻ അതോറിറ്റി പൊതു ടാക്സികളിലൂടെ പരിശോധന ശക്തമാക്കി. സൗദി അറേബ്യയിലുടനീളം നടത്തിയ 6,000ത്തിലധികം പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ടാക്‌സി ഡ്രൈവർമാർ തിരിച്ചറിയൽ കാർഡ് ധരിക്കുന്നതിന് പുറമെ ദേശീയ വസ്ത്രമോ നീളൻ കൈയുള്ള ചാരനിറത്തിലുള്ള ഷർട്ട്, കറുത്ത പാന്റ്‌സ്, ബെൽറ്റ് എന്നിവ ധരിക്കേണ്ടത് ആവശ്യമാണ്. ഡ്രൈവർക്ക് വേണമെങ്കിൽ ഒരു ജാക്കറ്റോ കോട്ടോ ചേർക്കാം.

യൂണിഫോം ധരിക്കുന്നത് ഈ മേഖലയെ കൂടുതൽ വികസിപ്പിക്കുന്നതിനും, ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങൾ വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.