1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2021

സ്വന്തം ലേഖകൻ: പരമ്പരാഗത നഗര സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി തികച്ചും വിഭിന്നമായ ഭാവി നഗരമാണ് സൌദിയുടെ വടക്കുപടിഞ്ഞാറ് ഉയരുന്ന നിയോം പദ്ധതിയെന്ന് സൌദി കിരീടാവകാശിയും നിയോം കമ്പനി ബോഡ് ഡയറക്‌ടർ ചെയർമാനുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. കാറുകളും തെരുവുകളുമില്ലാത്ത കാർബൺ രഹിത നഗരമായിരിക്കും നിയോം.

ഇതിനായി ദി ലൈൻ എന്ന പേരിൽ പദ്ധതിയും പ്രഖ്യാപിച്ചു. 170 കിലോമീറ്റവർ ചുറ്റളവിൽ പ്രകൃതി നഗരമായി ഉയരുന്ന നിയോം മനുഷ്യ രാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളോടുള്ള നേരിട്ടുള്ള പരിഹാരവും പ്രതികരണവുമാണെന്ന് അദ്ദേഹം പറഞ്ഞു.

നുഷ്യത്തിരക്ക്, ഗതാഗതകുരുക്ക്, മലിനീകരണം എന്നിവകൊണ്ട് വീർപ്പുമുട്ടുകയാണ് ഓരോ വികസനവും. ആധുനിക പ്രകൃതി നഗരത്തിൽ അതുണ്ടാവില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൌദി വിഷൻ 2030 ന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യ വത്കരണത്തിന്റെ പ്രധാന മുന്നേറ്റമായി നിയോം മാറും.

380,000 തൊഴിലവസരങ്ങൾ സമ്മാനിക്കുന്നതോടൊപ്പം 2030 ആകുന്നതോടെ സമ്പദ് വ്യവസ്ഥയിലേക്ക് 180 ബില്യൻ റിയാൽ സംഭാവന ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തിൽ നഗര നിർമാണങ്ങൾ നടന്നത് മനുഷ്യന്റെ സംരക്ഷത്തിനും സുഖത്തിനും ആണ്. എന്നാൽ വ്യവസായ വിപ്ലവത്തിന് ശേഷം അവിടെ ജനങ്ങളെക്കാൾ യന്ത്രങ്ങൾ, വാഹനങ്ങൾ, ഫാക്‌ടറികൾ എന്നിവ കൈയടക്കി. ഇവയ്ക്കുള്ള നേരിട്ടുള്ള പരിഹാരമാണ് നിയോമിലെ ദി ലൈൻ പദ്ധതിഎന്നും കിരീടാവകാശി പറഞ്ഞു.

പാരമ്പര്യവും പ്രകൃതിയും പൈതൃകവും മേളിച്ച നഗര സങ്കല്പമാണ് നിയോം വിഭാവനം ചെയ്യുന്നതെന്നും രാജകുമാരൻ പറഞ്ഞു. 170 കിലോമീറ്റർ ചുറ്റളവിൽ ഒരു ലക്ഷം പേർക്ക് ഇവിടെ താമസിക്കാനാകും. 95 ശതമാനവും പ്രകൃതിയെ അതേപടി സംരക്ഷിച്ച് കൊണ്ടുള്ള രൂപകൽപനയാണ് നഗരത്തിനുള്ളത്. വാഹനവും തെരുവും കാർബണും ഇല്ലാത്ത നഗരം എന്നതാണ് സങ്കൽപം.

150 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു നഗര രൂപകൽപന എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ, മെഡിക്കൽ ക്ലിനിക്കുകൾ, വിനോദ സങ്കേതങ്ങൾ, ഹരിത കേന്ദ്രങ്ങൾ തുടങ്ങി എല്ലാ അവശ്യ സേവനങ്ങളും അടങ്ങുന്നതാണ് നിയോം. ഏത് ദൈനംദിനം ആവശ്യങ്ങൾക്കും അഞ്ച് മിനിറ്റിൽ കൂടുതൽ ചെലവിടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അൾട്രാ ഹൈ-സ്പീഡ് ട്രാൻസിറ്റ്, ഓട്ടോണമസ് മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവ യാത്ര എളുപ്പമാക്കുകയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി കൂടുതൽ സമയം വീണ്ടെടുക്കാൻ താമസക്കാർക്ക് അവസരം നൽകുകയും ചെയ്യും. ഒരു യാത്രയും 20 മിനിറ്റിൽ കൂടുതൽ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുള്ള ആശയ വിനിമയ വൈജ്ഞാനിക സൗകര്യങ്ങളാണിവിടെ. ജീവിതം എളുപ്പമാക്കുന്നതിനുള്ള പ്രവചന മാർഗങ്ങൾ തുടർച്ചയായി പഠിക്കുകയും താമസക്കാർക്കും ബിസിനസുകൾക്കും കൂടുതൽ സമയം ലഭിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്ന രീതിയാണ് പിന്തുടരുന്നത്.

നിലവിലുള്ള സ്മാർട്ട് സിറ്റികളിൽ സാധാരണ ഒരു ശതമാനം പശ്ചാത്തല സൗകര്യ സാധ്യതകളാണ് ഉള്ളതെങ്കിൽ ഇവിടെ അത് 90ശതമാനം ആയിരിക്കും. സുസ്ഥിരതയെ പുനർനിർവചിക്കുന്നതിലൂടെ, 100 ശതമാനവും ശുദ്ധമായ ഊർജം നൽകുന്ന കാർബൺ പോസിറ്റീവ് നഗരവികസനങ്ങൾ ഉൾക്കൊള്ളുക എന്നതാണ് ഉദ്ദേശ്യം. മലിനമുക്തവും ആരോഗ്യദായകവുമായ അന്തരീക്ഷമാണ് നിയോമിൽ ഉണ്ടാവുക. എല്ലാം പ്രകൃതിയെ ചുറ്റിപ്പറ്റി മാത്രമുള്ള വികാസമാണ് നിയോം അവതരിപ്പിക്കുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ വിശദീകരിച്ചു.

ആഗോള വ്യവസായ പ്രമുഖരുടെ നേതൃത്വത്തിൽ പുതിയ ഒരു വിപണിയും പുതുമകൾ നിറഞ്ഞ നഗരമായും നിയോം മാറും. പ്രകൃതിയോടിണങ്ങിയ നിക്ഷേപങ്ങൾക്ക് ഏറെ പ്രതിഭകളെ ആകർഷിക്കുന്ന തകർപ്പൻ ഇടം കൂടിയായിരിക്കും നിയോം. 2021 ആദ്യ പാദത്തിൽ നിർമാണം തുടങ്ങുന്ന ലൈൻ പദ്ധതി പദ്ധതി വെല്ലുവിളികൾ നിറഞ്ഞതാണ്. സൌദിയുടെ കേന്ദ്ര നിക്ഷേപമായി പൊതു നിക്ഷേപക ഫണ്ടിന്റെ കീഴിലാണ് ഈ വമ്പൻ പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.