1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഡോസ് എടുക്കുന്നതിന് സ്വിഹത്തി, തവക്കൽന ആപ്ലിക്കേഷനുകൾ വഴി തിയ്യതി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രണ്ട് ഡോസ് പൂർത്തിയാക്കി ആറ് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസായ മൂന്നാമത്തേത് സ്വീകരിക്കാൻ അനുമതി നൽകിയിരുന്നത്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ, ആരോഗ്യ പ്രവർത്തകർ, അവയവം മാറ്റിവയ്ക്കലിന് വിധേയമായവർ, പ്രായമായവർ, വൃക്ക സംബന്ധമായ അസുഖമുള്ളവർ, കോവിഡ് വ്യാപന സാധ്യത കൂടുതലുള്ളവർ എന്നിവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് ബൂസ്റ്റർ ഡോസിന് അപോയിൻമെന്റ് നൽകുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ചത് കഴിഞ്ഞ ആഴ്ചയാണ്. പൊതു ഇടങ്ങളില്‍ ഇനി മുതല്‍ മാസ്‌ക്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ബന്ധപ്പെട്ട ആരോഗ്യ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ രാജാവ് തീരുമാനമെടുത്തതെന്ന് പ്രസ്സ് ഏജന്‍സി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.