1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2024

സ്വന്തം ലേഖകൻ: ടൂറിസം മേഖലയിൽ 13 ബില്യൻ ഡോളർ സ്വകാര്യ നിക്ഷേപത്തിന് ലക്ഷ്യമിട്ട് സൗദി. രണ്ട് വർഷത്തിനുള്ളിൽ 150,000 മുതൽ 200,000 വരെ പുതിയ ഹോട്ടൽ മുറികൾ ആരംഭിക്കുന്നതിന് ഈ നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി സഹ ടൂറിസം മന്ത്രി ഹൈഫ അൽ സൗദ് രാജകുമാരി, ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇകാര്യം വ്യക്തമാക്കിയത്. ഈ വർഷം ടൂറിസം വരുമാനം 85 ബില്യൻ ഡോളറായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ഇത് 66 ബില്യൻ ഡോളറായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ വിശാലമായ സാമ്പത്തിക പദ്ധതിയുമായി ഈ സംരംഭം യോജിക്കുന്നു. കായികവും സാങ്കേതികവിദ്യയും പോലുള്ള മേഖലകളെ ഉൾപ്പെടുത്തുന്നതിനായി എണ്ണയ്‌ക്കപ്പുറം രാജ്യത്തിന്‍റെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

നിലവിൽ ജിഡിപിയിൽ 4.5% സംഭാവന ചെയ്യുന്ന ടൂറിസം മേഖല 2030-ഓടെ 10% സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യ ഖിദ്ദിയ എന്റർടൈൻമെന്‍റ് സിറ്റി പോലുള്ള വൻതോതിലുള്ള വികസന പദ്ധതികളിലേക്ക് വൻ തോതിലാണ് നിക്ഷേപം വർധിപ്പിക്കുന്നത്. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇനിയും ടൂറിസം രംഗത്ത് മുന്നേറുന്നതിന് സാധിക്കുമെന്ന് സൗദി പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.