1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2023

സ്വന്തം ലേഖകൻ: പ്രതീക്ഷകൾ മറികടന്ന് സൗദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വർഷം ആദ്യ 3 മാസത്തിനിടെ 80 ലക്ഷം ടൂറിസ്റ്റുകളാണ് സൗദിയിൽ എത്തിയത്. 40 ലക്ഷം പേർ ഉംറ തീർഥാടകരാണ് ഈ കാലയളവിൽ സൗദിയിൽ എത്തിയത്.

ടൂറിസ്റ്റുകളുടെ വർധന മുന്നിൽ കണ്ട് ഹോട്ടൽ റൂമുകളുടെ എണ്ണവും വർധിപ്പിച്ചുവരികയാണെന്ന് സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമീദദ്ദീൻ പറഞ്ഞു. നിലവിൽ 42,000 ഹോട്ടൽ മുറികളാണുള്ളത്. 2030ൽ ഇത് 7 ലക്ഷമായി ഉയരും.

സീസൺ ഭേദമന്യേഎല്ലാ കാലത്തും സൗദിയിലേക്കു വിനോദസഞ്ചാരികളെ ആകർഷിച്ചുവരുന്നു. കലാകായിക മത്സരങ്ങളുടെ ടിക്കറ്റുകൾ പൂർണമായും വിറ്റുപോകുന്നത് ഇതിന് ഉദാഹരണമാണ്. വീസാ നടപടികൾ ലഘൂകരിച്ചത് സഞ്ചാരികളുടെ എണ്ണം കൂടാൻ കാരണമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.