1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ യാത്ര ചെയ്യുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിന് തെളിവ് ഹാജരാക്കണമെന്നുമുള്ള നിയമവും മറ്റും മാറ്റാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

നാല്പത്തഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്കു യാത്ര ചെയ്യണമെങ്കില്‍ നിലവില്‍ പുരുഷനായ രക്ഷിതാവോ ഭര്‍ത്താവോ അനുമതി പത്രം നല്‌കേണ്ടതുണ്ട്. അതും പ്രാദേശികമായി മാത്രം യാത്ര ചെയ്യാനെ ഇവര്‍ക്ക് അനുമതിയുള്ളു. ഈ നിബന്ധനകളൊക്കെ നീക്കാനായിട്ടാണ് സൗദി സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്ത്രീകളുടെ പ്രായം കണക്കിലെടുത്ത് യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന രീതിക്ക് മാറ്റം വരുത്തുമെന്നും അതേസമയം യാത്രോദ്ദേശ്യം വ്യക്തമാക്കേണ്ടിവരുമെന്നും സൗദി പാസ്‌പോര്‍ട്ട് ഓഫീസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹിയ വ്യക്തമാക്കി. യുവര്‍ പാസ്‌പോര്‍ട്ട്, യുവര്‍ ഐഡന്റിറ്റി എന്ന പേരില്‍ സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകള്‍ നീക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.