
സ്വന്തം ലേഖകൻ: ഉംറ പെർമിറ്റ് കൈമാറി ഉപയോഗിച്ചാൽ പിടി വീഴും; മുന്നറിയിപ്പുമായി സൗദി ഹജജ് മന്ത്രാലയം. ഉംറ ആപ്പ് ഇതമര്‍ന അപേക്ഷയിലൂടെ നല്കിയ ഉംറ പെര്‍മിറ്റ്, അനുവദനീയമായ ഗുണഭോക്താവിനു പകരം മറ്റൊരാള്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം നല്‍കരുതെന്ന് ഹജജ്, ഉംറ മന്ത്രാലയം ഉത്തരവിറക്കി. ഇത്തരം പ്രവണത അനുവദനീയമല്ല. ഇത് ഇതമര്‍ന, തവക്കല്‍ന ആപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മന്ത്രാലയം പറഞ്ഞു.
ഉംറ തീര്‍ത്ഥാടന ബുക്കിംഗിനായി തവക്കല്‍ന ആപ്പ് ഉപയോഗിക്കരുതെന്ന് മന്ത്രാലയം അറിയിച്ചു. പകരം, ഇതമര്‍ന ആപ്പ് വഴി മാത്രമേ ഉംറ പെര്‍മിറ്റ് നല്‍കുകയുള്ളു. മാര്‍ച്ച് അവസാനം വരെ എല്ലാ ദിവസവും സൗദികള്‍ക്കും, താമസക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും ഉംറ റിസര്‍വേഷന്‍ ലഭ്യമാണെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം ഉംറ പെര്‍മിറ്റ് അപേക്ഷിക്കാന്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഉംറയ്ക്കായി സംവരണം ഏര്‍പ്പെടുത്താന്‍ രണ്ട് സമയപരിധിയുണ്ടെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ മന്ത്രാലയം നിഷേധിച്ചു.
ആദ്യത്തേത് റമദാന് 1 മുതല്‍ 18 വരെയുള്ള കാലയളവിലേക്ക് ശഅബാന്‍ 15 മുതല്‍ മാര്‍ച്ച് 28 വരെയും രണ്ടാമത്തേത് റമദാന് 19 മുതല്‍ 30 വരെയുള്ള കാലയളവിലക്ക് റമദാന് 15 മുതല്‍ അതായത് ഏപ്രില്‍ 27 മുതല്‍ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം.
എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ മന്ത്രാലയത്തിന്റെ സേവന കേന്ദ്രത്തിന്റ ടോള്‍ ഫ്രീ നമ്പറായ 8004304444 വിളിച്ച് സംശയ നിവാരണം നടത്താമെന്നും മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല