
സ്വന്തം ലേഖകൻ: സൗദിയിൽ ഇതിനോടകം 87.30 ശതമാനം യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികൾ കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള കണക്കാണിത്. ഇവരിൽ 41.49 ശതമാനം പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കി.
ഇതുവരെ വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്ത യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ എണ്ണം 12.69 ശതമാനമാണ്. യൂനിവേഴ്‌സിറ്റികളിലെ അധ്യാപക-അനധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ 88.17 പേർ വാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇവരിൽ 50 ശതമാനം പേരും രണ്ട് ഡോസുകളും പൂർത്തിയാക്കിയവരാണ്.
11.83 ശതമാനം ജോലിക്കാർ ഇതുവരെ വാക്സിൻ എടുത്തിട്ടില്ല. ഇതുവരെ വാക്സിൻ എടുക്കാത്ത വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും ഉടൻ തന്നെ വാക്സിനേഷൻ പൂർത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യൂനിവേഴ്സിറ്റികളിൽ ആഗസ്റ്റ് 29 മുതൽ സാധാരണ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല