1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യയ്ക്ക് 290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍് വില്‍ക്കാന്‍ അനുമതി നല്‍കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 290 മില്ല്യണ്‍ യു.എസ് ഡോളറിന്റെ ബോംബ് സൌദിക്ക് വില്‍ക്കാന്‍ യു.എസ് ഒരുങ്ങുന്നത്.

സൌദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വലയ ചര്‍ച്ചയാകുന്ന സമയത്ത് സൈനിക പിന്തുണ നല്‍കുന്ന അമേരിക്കയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ചെറിയ വ്യാസമുള്ള ജി.ബി.യു 39 ബോംബുകളും ഉപകരണങ്ങളും സൌദി അറേബ്യയ്ക്ക് വില്‍ക്കാന്‍ സംസ്ഥാന വകുപ്പിന്റെ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി ചൊവ്വാഴ്ചയാണ് അനുമതി നല്‍കിയത്.

ഇതേ ദിവസം തന്നെ എച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കുവൈത്തിനു വില്‍ക്കാനും യു.എസ് അനുമതി നല്‍കി. ഈൗജിപ്തിനും അമേരിക്ക സൈനിക ഉപകരണങ്ങള്‍ കൈമാറുന്നുണ്ട്. സൌദി അറേബ്യയില്‍ വര്‍ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണക്കിലെടുക്കാതെ ആയുധങ്ങള്‍ സമ്മാനിക്കുകയാണ് ട്രംപ് ഭരണകൂടമെന്ന് വിഷയത്തില്‍ ഡെമോക്രസി ഫോര്‍ ദി അറബ് വേള്‍ഡ് നൗവിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാറാ ലേ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.