1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2022

സ്വന്തം ലേഖകൻ: കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടാവുമ്പോൾ വാക്സിൻ എടുത്തവർ ആണെങ്കിൽ പരിശോധന വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം. എന്നാൽ വാക്സിൻ സ്വീകരിക്കാത്തവർ ആണെങ്കിൽ നിർബന്ധമായും ക്വാറൻറീനിൽ കഴിയണം. പിന്നീട് അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്തണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആണെങ്കിൽ ക്ലിനിക്കുകളിൽ എത്തിയോ വീട്ടിലിരുന്നോ പരിശോധന നടത്തണം. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊവി‍ഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുക്കാം. കൊവിഡ് ബാധ സംബന്ധിച്ച പുതിയ കാര്യങ്ങൾ വിശദീകരിക്കുന്ന വാർത്ത സമ്മേളനത്തിൽ ആയിരുന്നു ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്ത് ഇപ്പോഴും വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. 55 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ ആണ് വിതരണം ചെയ്തിരിക്കുന്നത്. രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 25.5 ദശലക്ഷത്തിലധികം വരും. കൊവിഡ് കേസുകൾ കുറയാൻ സഹായിച്ചത് ഒരുപരിതിവരെ വാക്സിൻ വിതരണം ആണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും കൊവി‍ഡ് കേസുകൾ ലോകത്ത് കൂടുകയാണ്. എന്നാൽ സൗദിയിൽ കൊവിഡ് കേസുകൾ ചില ദിവസങ്ങളിൽ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് വലിയ കാര്യം ആയി എടുക്കുന്നു. കൊവിഡ് പടരാതിരിക്കാനുള്ള പ്രതിരോധ മുൻ കരുതൽ നടപടികൾ എല്ലാവരും സ്വീകരിക്കണം. വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ളവർ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാം പാലിക്കണം എന്നും അദ്ദേഹം പറഞ്ഞതായി മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.