1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2021

സ്വന്തം ലേഖകൻ: സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളുമായി തൊഴില്‍ മന്ത്രാലയം. 20 ദിവസത്തിനകം വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാരെ നിബന്ധനകള്‍ പാലിച്ച് പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് സ്ഥാപന ഉടമകള്‍ക്ക് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഇളവ് ലഭിച്ചവര്‍ക്കും 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഈ നിബന്ധന ബാധകമാവില്ല. സമ്പൂര്‍ണമായ വാക്‌സിനേഷന്‍ പദ്ധതിയിലൂടെ സാധാരണ നിലയിലേക്ക് രാജ്യത്തെ തിരികെ എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി മന്ത്രാലയം. ഇതുപ്രകാരം സൗദിയില്‍ ഏതു സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനം വാക്‌സിനെടുത്തവര്‍ക്കോ കോവിഡ് രോഗമുക്തി നേടിയവര്‍ക്കോ മാത്രമായിരിക്കും. പൊതു, സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കാനും തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കേ അനുമതിയുണ്ടാകൂ.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് തല്‍ക്കാലം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കാം. ഇവര്‍ ആഗസ്റ്റ് ഒന്‍പതിനകം വാക്‌സിനെടുത്തിരിക്കണം. ആഗസ്റ്റ് ഒന്‍പതിനകം വാക്‌സിനെടുക്കാത്തവരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കണം. എന്നാല്‍ അവരുടെ പേരില്‍ അവധികളൊന്നും ബാക്കിയില്ലെങ്കില്‍ അവര്‍ ജോലിക്ക് ഹാജരാകാത്തതായി കണക്കാകി ശമ്പളം കട്ട് ചെയ്യണം.

സ്വകാര്യ സ്ഥാപനങ്ങളിലും ഇതേ രീതി തന്നെയാണ് അവലംബിക്കേണ്ടത്. തല്‍ക്കാലം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കുകയും ആഗസ്റ്റ് ഒന്‍പതിനകം വാക്‌സിനെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും വേണം. വാക്‌സിനെടുക്കാത്തവരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കണം.

എന്നാല്‍ അവരുടെ പേരില്‍ അവധികളൊന്നും ബാക്കിയില്ലെങ്കില്‍ അവര്‍ ജോലിക്ക് ഹാജരാകാത്തതായി കണക്കാകി ശമ്പളം കട്ട് ചെയ്യണം. ഇങ്ങനെ ശമ്പളമില്ലാത്ത അവധി 20 ദിനം പിന്നിട്ടിട്ടും വാക്‌സിനെടുത്തില്ലെങ്കില്‍ സ്ഥാപനത്തിന് ജീവനക്കാരനെ പിരിച്ചു വിടാന്‍ അധികാരമുണ്ടായിരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സ്ഥാപന ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.