1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2021

സ്വന്തം ലേഖകൻ: സൗദിയിൽ ഓഗസ്​റ്റ്​ ഒന്ന്​ മുതൽ വിവിധ സ്​ഥാപനങ്ങൾ, പരിപാടികൾ എന്നിവയിലേക്ക്​ പ്രവേശിക്കുന്നതിനും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിനും കോവിഡ്​ വാക്​സിൻ നിർബന്ധമാക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീരുമാനത്തിലുൾപ്പെട്ട സ്​ഥാപനങ്ങളും പരിപാടികളും താഴെ പറയുന്നവയാണ്​.

സാമ്പത്തിക, വാണിജ്യ, സാംസ്​കാരിക, വിനോദ, കായിക തൊഴിൽ മേഖലകൾ. സാംസ്​കാരിക, ശാസ്​ത്രീയ, സാമൂഹിക അല്ലെങ്കിൽ വിനോദ പരിപാടികൾ. പൊതു, സ്വകാര്യ സ്ഥാപനങ്ങൾ (ജോലിക്കെത്തുന്നവർക്കും നടപടികൾ പൂർത്തിയാക്കാൻ വരുന്നവർക്കും ബാധകം). പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. പൊതു ഗതാഗതം ഉപയോഗപ്പെടുത്തൽ.

മുൻകരുതൽ നടപടികൾ പാലിക്കുന്നതോടൊ​പ്പം വാക്​സിൻ നിർബന്ധമാക്കിയ സ്ഥലങ്ങളിൽ പ്രവേശിക്കു​മ്പോൾ തവൽക്കന ആപ്ലിക്കേഷനിലെ ആരോഗ്യ സ്​റ്റാറ്റസ്​ ബന്ധപ്പെട്ടവരെ കാണിക്കണമെന്നും പൗരന്മാരോടും രാജ്യത്തെ താമസക്കാ​രോട്​ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.