1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൌദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി എടുക്കാൻ സൗകര്യം. ഏറെ നാളായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. നേരത്തെ ദൂരദിക്കുകളിൽ ഉള്ളവർ പോലും റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ എയർലൈൻ ഓഫിസിൽ വന്ന് ടിക്കറ്റ് എടുക്കണമായിരുന്നു.

ആറാം ഘട്ടത്തിൽ സൌദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള 19 സർവീസുകളിൽ 9 എണ്ണം കേരളത്തിലേക്ക്. മാസം 4, 13 തീയതികളിൽ ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്കും 5, 7 തീയതികളിൽ കോഴിക്കോട്ടേക്കും 8ന് കൊച്ചിയിലേക്കും 14ന് കണ്ണൂരിലേക്കും സർവീസുണ്ട്. റിയാദിൽനിന്ന് 7ന് തിരുവനന്തപുരത്തേക്കും 12ന് കൊച്ചിയിലേക്കും 13ന് കോഴിക്കോട്ടേയ്ക്കുമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ശേഷിച്ച സർവീസുകൾ ഇൻഡിഗോ, എയർ ഇന്ത്യാ വിമാനങ്ങളുടേതായിരിക്കും.

വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ ആ​റാം​ഘ​ട്ട​ത്തി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്​ കു​വൈ​ത്തി​ൽ​നി​ന്ന് 10​ സ​ർ​വി​സു​ക​ൾ ന​ട​ത്തും. കോ​ഴി​ക്കോ​ട്, ട്രി​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നാ​ലു വീ​ത​വും ചെ​ന്നൈ​യി​ലേ​ക്ക് ര​ണ്ട്​ വി​മാ​ന​വു​മാ​ണ്​ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. സെ​പ്റ്റം​ബ​ർ ഒ​മ്പ​ത്, 15, 22, 29 തീ​യ​തി​ക​ളി​ലാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​മു​ള്ള​ത്​.

കു​വൈ​ത്തി​ൽ​നി​ന്ന്​ രാ​വി​ലെ 10.30ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 5.55ന്​ ​കോ​ഴി​ക്കോ​ട്ടെ​ത്തും. 92 ദീ​നാ​റാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. സെ​പ്റ്റം​ബ​ർ നാ​ല്, 12, 20 25 തീ​യ​തി​ക​ളി​ലാ​ണ് ട്രി​ച്ചി സ​ർ​വി​സ്. ചെ​െ​ന്നെ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 5, 21 തീ​യ​തി​ക​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യ​നു​സ​രി​ച്ച്​ വ​ന്ദേ​ഭാ​ര​ത മി​ഷ​ൻ ആ​റാം ഘ​ട്ട​ത്തി​ൽ കു​വൈ​ത്തി​ൽ​നി​ന്ന്​ ആ​കെ 80 സ​ർ​വി​സു​ക​ളാ​ണു​ള്ള​ത്.

ഇ​തി​ൽ പ​കു​തി കേ​ര​ള​ത്തി​ലേ​ക്കാ​ണ്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​െൻറ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള നാ​ല് സ​ർ​വി​സു​ക​ൾ​ക്ക് പു​റ​മെ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് കോ​ഴി​ക്കോ​ട്, കൊ​ച്ചി, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 36 സ​ർ​വി​സു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്.

അതിനിടെ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ്​ നിരക്ക്​ കുത്തനെ താഴ്​ന്നു. പത്ത്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ 30 ദീനാർ മുതൽ നിരക്കിലാണ്​ ജസീറ എയർവേയ്​സ്​ സർവീസ്​ നടത്തുന്നത്​.

കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്​, ബംഗളൂരു, ചെന്നെ, ജയ്​പൂർ, വിജയവാഡ, അമൃതസർ, മംഗളൂരു എന്നിവിടങ്ങളിലേക്കാണ്​ ജസീറ എയർവേയ്​സ്​ സർവീസ്​ നടത്തുന്നത്​. കുറഞ്ഞ നിരക്കിൽ സെപ്​റ്റംബർ നാല്​ മുതൽ 30 വരെയുള്ള യാത്രക്ക്​ ​ജസീറ എയർവേയ്​സ്​ ബുക്കിങ്​ ആരംഭിച്ചു. ഇന്ത്യയിൽ കോവിഡ്​ വ്യാപന തോത്​ ഉയർന്നതും കുവൈത്തിലേക്കുള്ള തിരിച്ചുവരവ്​ സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതും ഡിമാൻഡ്​ കുറച്ചതാണ്​ ടിക്കറ്റ്​ നിരക്ക്​ താഴാൻ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.