1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ആദ്യമായി വനിതകൾ സായുധ സൈന്യത്തിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കിയ വനിതാ സൈനികരുടെ ആദ്യ ബാച്ചാണ് ഇന്ന് പുറത്തിറങ്ങിയത്. ഈ വർഷം ഫെബ്രുവരിയിലാണ് വനിതകൾ അടക്കമുള്ളവർക്ക് സൈന്യത്തിൽ ചേരാനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.

സായുധ സേനാ വിഭാഗത്തിലേക്ക് നിരവധി പേർ അപേക്ഷകരായി എത്തിയിരുന്നു. ഇതിൽ നിന്നുള്ളവരാണിന്ന് പരിശീലനം പൂർത്തിയാക്കി രംഗത്തിറങ്ങിയത്. വ്യോമ, നാവിക, റോയൽ സൈനിക വിഭാഗങ്ങളിൽ വനിതാ സൈനികർ പരിശീലനം നടത്തി വരുന്നുണ്ട്.

മിസൈൽ ഓപ്പറേഷൻ, മെഡിക്കൽ വിഭാഗം എന്നീ മേഖലകളിലും സ്ത്രീകൾ അപേക്ഷ നൽകി പരിശീലനത്തിലാണ്. 21 വയസ്സിനു മുകളിലുള്ളവർക്കാണ് അവസരം. സായുധ സേനയുടെ വനിതാ കേഡർ വിഭാഗത്തിന്‍റെ ആദ്യ ബാച്ചിന്‍റെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതായി മേജർ ജനറൽ ആദിൽ അൽ ബലവി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.