1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2019

സ്വന്തം ലേഖകന്‍: സൗദിയു.എ.ഇ സഖ്യം യെമനില്‍ കുട്ടിപ്പട്ടാളത്തെ ഇറക്കി യുദ്ധം ചെയ്യുന്നായി വെളിപ്പെടുത്തല്‍; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അല്‍ജസീറ. യെമനില്‍ സൗദിയു.എ.ഇ സഖ്യം സൈന്യത്തിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്തതിന് തെളിവുകള്‍ പുറത്ത്. അല്‍ജസീറയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികളെയാണ് ഹൂതികള്‍ക്കെതിരെ പൊരുതാന്‍ സൗദി അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. 2015ലാണ് യെമനില്‍ ഹൂതികളെ ഇല്ലാതാക്കാന്‍ സൗദിയു.എ.ഇ സഖ്യം രൂപീകരിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ് യെമനെ നയിച്ചത്.

മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു പുറമേ ക്ഷാമത്തിനും കാരണമായി. കൂടാതെ യെമനിലെ 80% ജനസംഖ്യയെ അതായത് 24 മില്യണ്‍ ജനങ്ങളെ പെരുവഴിയിലാക്കുകയും ചെയ്തു. യെമന്‍ യുദ്ധരംഗത്തുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ടും ഹൂതികള്‍ക്കുവേണ്ടിയാണ് പൊരുതുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ശേഷിക്കുന്നവര്‍ സൗദിയു.എ.ഇ സഖ്യത്തിനുവേണ്ടിയും.

കുട്ടികളെ സായുധ സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര പ്രോട്ടോകോളില്‍ സൗദി അറേബ്യയും യെമനും ഒപ്പുവെച്ചിരുന്നു. എന്നാല്‍ 2018ന്റെ അവസാനത്തോടെ യെമനില്‍ സൗദി സഖ്യത്തിനുവേണ്ടി യുദ്ധം ചെയ്യാന്‍ സുഡാനി കുട്ടികളെ സൗദി അറേബ്യ റിക്രൂട്ട് ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ ഇന്ന് പ്രാദേശിക കുട്ടിക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ യെമനി കുട്ടികളെക്കൂടി യുദ്ധരംഗത്തേക്ക് ഇറക്കിയിരിക്കുകയാണെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.