
സ്വന്തം ലേഖകൻ: സൌദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശി ജീവനക്കാരുടെ മിനിമം ശമ്പളം 4000 റിയാലാക്കി ഉയര്‍ത്തി. നേരത്തെ ഇത് 3000 റിയാലായിരുന്നു. ഇനി മുതല്‍ 3000 റിയാല്‍ ശമ്പളം നല്‍കിയാല്‍ പകുതി സ്വദേശി തൊഴിലാളിയെ ജോലിക്കു നിയമിച്ചതായി മാത്രമെ കരുതുകയുള്ളൂ.
മാനവശേഷി വകുപ്പുമന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയാണ് സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ശമ്പളം മിനമം 4000 റിയാലാക്കി ഉയര്‍ത്തിയ കാര്യം അറിയിച്ചത്. നേരത്തെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ ശമ്പളം മിനിമം 3000 റിയാലായിരുന്നു. ഇനിമുതല്‍ 3000 റിയാല്‍ നല്‍കിയാല്‍ സ്വദേശിവത്കരണം പൂര്‍ത്തിയായതായി കണക്കാക്കില്ല.
നിതാഖാത് വ്യവസ്ഥ പ്രകാരം സ്വദേശികള്‍ക്ക് 3000 റിയാല്‍ നല്‍കിയാല്‍ സ്വദേശിവത്കരണത്തില്‍ ഇത് പകുതി തൊഴിലാളിയായി മാത്രമെ പരിഗണിക്കുകയുള്ളു. ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത് പാര്‍ട് ടൈം ജോലി ചെയ്യുന്ന സൌദികള്‍ക്ക് 3000 റിയാല്‍ ശമ്പളം നല്‍കിയാല്‍ പകുതിയായി മാത്രമായിരിക്കും പരിഗണിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല