1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2020

സ്വന്തം ലേഖകൻ: ചില്ലറ മൊത്ത വ്യാപാര മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയ റിയാദില്‍ മാനവ വിഭവശേഷി മന്ത്രാലയം പരിശോധന ആരംഭിച്ചു. ഷോപ്പുകളിലും, മാര്‍കറ്റുകളിലുമടക്കം റിയാദിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലാണ് മന്ത്രാലയം പരിശോധനകള്‍ നടത്തികൊണ്ടിരിക്കുന്നത്.

ഹിജ്റ വര്‍ഷാരംഭം മുതല്‍ ഒമ്പത് ചില്ലറ മൊത്ത മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതിന് പിറകെയാണ്, റിയാദ് സിറ്റിയിലെ ഷോപ്പുകളിലും മാര്‍ക്കറ്റുകളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ തുടങ്ങിയത്.

ഇന്നലെ വൈകുന്നേരം മുതല്‍ റിയാദ് പൊലീസിന്റെ സഹായത്തോടെ 168 ഷോപ്പുകളില്‍ പരിശോധനകള്‍ നടത്തിയതായി മാനവ വിഭവ ശേഷിമന്ത്രാലയം റിയാദ് ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ഹര്‍ബി വ്യക്തമാക്കി. ഏഴ് നിയമ ലംഘനങ്ങള്‍ ഉള്‍പെടെ, 111 മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും മുഹമ്മദ് ഹര്‍ബി അറിയിച്ചു.

തൊഴില്‍ മാര്‍ക്കറ്റുകളില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തിക്കൊണ്ടുവരികയാണ് മന്ത്രാലയത്തിന്റെ നയം. സൗദിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുക ലക്ഷ്യമിടുന്നുണ്ട്. സ്വദേശിവതത്കരണ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഹമ്മദ് ഹര്‍ബി വ്യക്തമാക്കി.

സ്വദേശിവത്കരണം പ്രഖ്യാപിക്കപ്പെട്ടത് ഒമ്പത് വിവിധ ഷോപ്പുകള്‍ക്കാണ്. ഒമ്പത് വ്യാപാര മേഖലകളില്‍ ഓഗസ്റ്റ് 20 മുതല്‍ 70 ശതമാനം സ്വദേശി വല്‍ക്കരണമാണ് നടത്തുകയെന്ന് മാനവവിഭവശേഷി മന്ത്രി അഹ്‌മദ് അല്‍റാജിഹി കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.