1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ പുതുതായി ആരംഭിച്ചത് ഉള്‍പ്പെടെയുള്ള സ്‌പോഷ്യല്‍ ഇക്കണോമിക് സോണുകള്‍ അഥവാ പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സെസ്) മറ്റിടങ്ങളിലെന്ന പോലെ സൗദിവല്‍ക്കരണം നടപ്പിലാക്കല്‍ നിര്‍ബന്ധമില്ലെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഈ മേഖലകളില്‍ നികുതി ഇളവ് ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളിലേക്ക് വിദേശ നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.

സൗദിവല്‍ക്കരണം നടപ്പാക്കുന്നതില്‍ നിന്നുള്ള ഇളവ് രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നല്‍കുന്ന പ്രോത്സാഹനങ്ങളിലൊന്നാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജ്ഹി പ്രഖ്യാപിച്ചു. ആഗോള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മത്സരക്ഷമതയും പ്രവര്‍ത്തന സൗകര്യവും ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്ത പ്രോത്സാഹനങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രത്യേക സാമ്പത്തിക മേഖലകളിലെ നിക്ഷേപകര്‍ അവരുടെ സ്ഥാപനങ്ങളില്‍ സൗദികളെ നിയമിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ടില്‍ (ഹദഫ്) നിന്ന് ഇന്‍സെന്റീവ് ലഭിക്കുമെന്ന് തിങ്കളാഴ്ച സൗദി സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തെ അഭിസംബോധന ചെയ്ത് അല്‍ റാജ്ഹി പറഞ്ഞു.

അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചാല്‍ നിക്ഷേപകര്‍ക്ക് അടിസ്ഥാന സാമ്പത്തിക പ്രോത്സാഹനങ്ങളില്‍ നിന്ന് പ്രയോജനം നേടാനുള്ള അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക മേഖലകളുടെ ലക്ഷ്യം ചില വ്യവസായങ്ങളില്‍ അന്താരാഷ്ട്ര കമ്പനികളെയും രാജ്യത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്ന കമ്പനികളെയും അവരുടെ പ്രാരംഭ ഘട്ടത്തില്‍ ആകര്‍ഷിക്കുക എന്നതാണ്.

അതുകൊണ്ടാണ് ആഗോള നിക്ഷേപകരുടെ ദൃഷ്ടിയില്‍ ഈ പ്രോത്സാഹനങ്ങള്‍ മത്സരാധിഷ്ഠിതവും വഴക്കമുള്ളതുമാണെന്ന് ഉറപ്പാക്കാന്‍ ആഗോള, പ്രാദേശിക മാനദണ്ഡങ്ങള്‍ വളരെ സൂക്ഷ്മമായി പഠിച്ചതിന് ശേഷം കസ്റ്റമൈസ്ഡ് പാക്കേജുകളിലൂടെ ഞങ്ങള്‍ പ്രോത്സാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.