
സ്വന്തം ലേഖകൻ: നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാർക്ക് പ്രായപരിധി നിശ്ചയിച്ചു. നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാരന് കുറഞ്ഞ പ്രായം 18ഉം കൂടിയ പ്രായം 60ഉം ആയാണ് പരിധി നിശ്ചയിച്ചത്. നിബന്ധനകൾ മറികടക്കാൻ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവരെയും റിട്ടയര്‍മെൻറ് കഴിഞ്ഞവരെയും നിയമിച്ചതായി രേഖയുണ്ടാക്കി നിതാഖാത്തില്‍ ഉൾപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ തീരുമാനം.
നിതാഖാത്തില്‍ ഒാരോ വിഭാഗം കമ്പനികൾക്കും നിശ്ചയിച്ച സ്വദേശിവത്കരണ അനുപാതം പൂര്‍ത്തിയാക്കുന്നതിന് പ്രായഭേദെമന്യേ സ്വദേശികളെ നിയമിക്കുന്നതായി രേഖയുണ്ടാക്കുന്നത് മന്ത്രാലയത്തിെൻറ ശ്രദ്ധയില്‍പെട്ടിരുന്നു. സ്വദേശി ഉദ്യോഗാർഥിയെ നിയമിക്കണമെങ്കിൽ അയാൾക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. 60 വയസ്സ് പിന്നിടാനും പാടില്ല.
അടുത്തിടെയാണ് നിതാഖാത് പദ്ധതിയിലെ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം മന്ത്രാലയം ഉയര്‍ത്തിയിരുന്നത്. കുറഞ്ഞ ശമ്പളം 3,000 റിയാലിൽനിന്ന് 4,000 റിയാലായാണ് ഉയര്‍ത്തിയത്. ഇതു നടപ്പാക്കുന്നതിന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിർദേശം നല്കി കഴിഞ്ഞിട്ടുണ്ട്. നാലായിരത്തില്‍ താഴെ ശമ്പളം വാങ്ങുന്ന സ്വദേശി ജീവനക്കാരനെ നിതാഖാത്തില്‍ ഒരു പൂർണ സ്വദേശിയായി പരിഗണിക്കില്ല. പകരം 3000ത്തിനും 4000ത്തിനും ഇടയിലാണ് വേതനമെങ്കില്‍ അര്‍ധ ജീവനക്കാരനായി പരിഗണിക്കും. 3000ത്തില്‍ കുറവ് വേതനമുള്ളവരെ നിതാഖാത്തില്‍ പരിഗണിക്കുകയുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല