സ്വന്തം ലേഖകന്‍: ‘ഇത് ടെലിബ്രാന്‍ഡ് ഷോയോ വിവാഹ ക്ഷണമോ!’ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു സേവ് ദി ഡേറ്റ് വീഡിയോ. വിവാഹ മാമാങ്കത്തിലെ പുതിയ തരംഗമായ സേവ് ദി ഡേറ്റ് വീഡിയോകള് നേരത്തേയും വൈറലായിരുന്നു. ‘ഞാന്‍ പ്രകാശന്‍’ ടീസര്‍ ശൈലിയില്‍ ഒരുക്കിയ സേവ് ദി ഡേറ്റ് വീഡിയോ ഹിറ്റായതിന്‍ പിന്നാലെയാണ് വ്യത്യസ്തമായ മറ്റൊരു സേവ് ദി ഡേറ്റ് വീഡിയോ വൈറലായിരിക്കുന്നത്.
ഈ സേവ് ദി ഡേറ്റ് വീഡിയോ കാണുന്ന ആര്‍ക്കും ഇത് ഒരു കല്യാണം വിളിയാണെന്ന് ആദ്യപകുതി കഴിയുമ്പോള്‍ പോലും മനസിലാകില്ല എന്നതാണ് രസകരം. ടെലിബ്രാന്റ് ഷോ വീഡിയോകളുടെ മാതൃകയിലാണ് ഈ സേവ് ദ ഡേറ്റ് വീഡിയോയുടെ ചിത്രീകരണം.
ഇത് കഴിക്കുന്ന ഗുണഗണങ്ങളെ കുറിച്ചാണ് വീഡിയോയില്‍ അവതാരകര്‍ പറയുന്നത്. എന്നാല്‍ ‘കഴിക്കുന്ന ഇത്’ വിവാഹമാണെന്ന സത്യം വീഡിയോയുടെ അവസാനം മാത്രമേ എല്ലാവര്‍ക്കും പിടികിട്ടുകയുള്ളൂ. സംഭവം എന്തായാലും ‘ഇത് കഴിക്കാനിരിക്കുന്ന’ യുവതീയുവാക്കള്‍ക്ക് ക്ഷ പിടിച്ച മട്ടാണ്.
https://www.facebook.com/monastic.monkey1/videos/966533556883797/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല