1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2018

സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹിതപരിശോധന; ഡോ. സവിതയ്ക്ക് നീതി ലഭിച്ചതായി പിതാവ്. ഗര്‍ഭച്ഛിദ്രാനുമതി നിഷേധിക്കപ്പെട്ടു മകള്‍ മരിച്ചപ്പോള്‍ തകര്‍ന്നുപോയ കുടുംബത്തിന്റെ ദുഃഖത്തിനു പകരം വയ്ക്കാനൊന്നുമില്ലെങ്കിലും അയര്‍ലന്‍ഡിലെ ഭരണഘടനാ ഭേദഗതിക്കുള്ള നീക്കം സ്വാഗതാര്‍ഹമാണെന്ന് ഡോ. സവിത ഹാലപ്പനാവറുടെ പിതാവ് അന്ദനപ്പ യലഗി വ്യക്തമാക്കി.

ഗര്‍ഭച്ഛിദ്രാനുമതിക്ക് അനുകൂലമായി ഹിതപരിശോധനയില്‍ ജനം വിധിയെഴുതിയതോടെ മകള്‍ക്കു നീതി കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയൊരു കുടുംബവും ഇത്തരം യാതനയിലൂടെ കടന്നു പോകരുത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും, മകളെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ലെന്നു യലഗി കണ്ണീരോടെ പറയുന്നു. കര്‍ണാടകയിലെ ബെളഗാവിയിലാണു കുടുംബത്തിന്റെ വേരുകള്‍.

ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കുള്ള ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിന്റെ ശുപാര്‍ശ ഐറിഷ് മന്ത്രിസഭ നാളെ പരിഗണിക്കും. വര്‍ഷാവസാനത്തോടെ ഭേദഗതി പ്രാബല്യത്തിലാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഐറിഷ് ജനത ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതിയത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.