1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015

യുഎഇയും യുഎസും സംയുക്ത സഹകരണത്തില്‍ ദുബായിയില്‍ സവാബ് സെന്റര്‍ ആരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ്, ക്യാന്‍വാസിംഗ് എന്നിവ അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സവാബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

ആഗോള തലത്തില്‍ തന്നെയൂള്ള ആന്റി ഇസ്ലാമിക് സ്‌റ്റേറ്റ് നീക്കങ്ങളെ പിന്തുണയ്ക്കുന്ന ഓണ്‍ലൈന്‍ വിഭാഗമാണ് സവാബ് സെന്റര്‍. അബുദാബി മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫോറിന്‍ അഫെയ്‌സ് ഡോ അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്, യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ പബ്ലിക് ഡിപ്ലോമസി – റിച്ചാര്‍ഡ് സ്‌റ്റെനഗല്‍ എന്നിവര്‍ ചേര്‍ന്നാണ് ദുബായിയിലെ സവാബ് സെന്റര്‍ അവതരിപ്പിച്ചത്.

ശരിയായ കാര്യം ചെയ്യുന്ന എന്നതാണ് സവാബ് എന്ന അറബി വാക്കിന്റെ അര്‍ത്ഥം. ഇസ്ലാമിക് സ്റ്റേറ്റിന്റെ തെറ്റായ ആശയപ്രചാരണങ്ങളെ പ്രതിരോധിക്കുക ഭീകരവാദത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയവയാണ് സവാബ് സെന്റര്‍ കൊണ്ട് ഉദ്ദേശ്യിക്കുന്നത്.


ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കാന്‍ ഒരുമിച്ചിരിക്കുന്ന 63 രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും സവാബ് സെന്റര്‍ പ്രവര്‍ത്തിക്കുക. മത നേതാക്കള്‍, സംഘടനകള്‍, ബിസിനസ് മേഖലയില്‍നിന്നുള്ളവര്‍, യുവാക്കള്‍ എന്നിവരുമായും സവാബ് സെന്റര്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.