1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2020

സ്വന്തം ലേഖകൻ: പുണ്യസ്ഥലങ്ങളിലേക്ക് അനുമതി പത്രം(തസ്‌രീഹ്) ഇല്ലാതെ പ്രവേശിക്കുന്നവരെ തടയാൻ എല്ലാ വിധ ക്രമീകരണങ്ങളും പൂർത്തിയായതായി മക്ക മേഖല പൊലീസ് ചുമതലകൾ വഹിക്കുന്ന കമൻഡർ മേജർ ജനറൽ ഈദ് അൽ-ഉതൈബി പറഞ്ഞു. പകർച്ചവ്യാധി തടയുന്നതിനും സുരക്ഷിതവും സുഖപ്രദവുമായ ഹജ് ഉറപ്പാക്കുന്നതിനും കർശന സുരക്ഷാ പദ്ധതികളും മുൻകരുതൽ നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളത്.

അണുമുക്ത ഹജ് സമ്മാനിക്കുന്നതിനുള്ള പഴുതടച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി നുഴഞ്ഞു കയറുന്നവരെ തടയാൻ ഫൂൾ-പ്രൂഫ് കാവൽ സൈന്യത്തെയാണ് സംവിധാനിച്ചിട്ടുള്ളത്.

ഗതാഗത, ജനക്കൂട്ട നിയന്ത്രണങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസം ചേർന്ന് യോഗം വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു. മക്കക്കും പുണ്യ സ്ഥലങ്ങൾക്ക് ചുറ്റുമുള്ള മരുഭൂമിയിലെ റോഡുകൾക്കും സുരക്ഷാ കോഡൺ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.നിയമലംഘകരെ നിരീക്ഷിക്കുന്നതിനും അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും മക്കയിലേക്ക് പോകുന്ന പ്രധാന റോഡുകളിൽ തുടർച്ചയായ സുരക്ഷാ പട്രോളിംഗ് ഏർപ്പെടുത്തി.

തിരഞ്ഞെടുത്ത പ്രത്യേക പോയിന്റുകളിൽ സ്ഥിര സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങളും, മൊബൈൽ പട്രോളിംഗ് സംവിധാനവും ഉണ്ടാകും. പുണ്യസ്ഥലങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് തടയാൻ വിശ്രമ കേന്ദ്രങ്ങൾ, പർവതങ്ങൾ. താഴ്‌വരകൾ എന്നിവ കേന്ദ്രീകരിച്ച് രഹസ്യ സുരക്ഷാ നിരീക്ഷണ വിഭാഗത്തെയും ഏർപ്പെടുത്തിയതായി അൽ ഉതൈബി പറഞ്ഞു.

ഈ വർഷം ഹജിനായി അംഗീകൃത ഹജ് ടൂർ ഓപ്പറേറ്റർമാരില്ല. വ്യാജ ഹജ് ടൂർ സംഘാടകരെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനും മക്ക മേഖലയിലെ നഗരങ്ങളിലും ഗവർണറേറ്റ് പരിധിയിലും ഫീൽഡ് വർകിങ് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളിലും നടന്നും ഉള്ള പട്രോളിങ് സംവിധാനങ്ങൾക്ക് നാല് വിഭാഗം സുരക്ഷാസേനയെ ആണ് വിന്യസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹജ് തീർഥാടനത്തിനു മുൻപ് തീർഥാടകർ 7 ദിവസം ഐസലേഷനിൽ കഴിയണമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് തീരുമാനം. തീർഥാടനത്തിനുശേഷവും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നേരത്തേ നിർദേശിച്ചിരുന്നു. ഹജ് അനുമതി പത്രമില്ലാത്തവർ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും മുന്നറിയിപ്പുണ്ട്.

സൌദിക്കകത്തുള്ള സ്വദേശികളും വിദേശികളുമടക്കം 10,000 പേർക്കാണ് ഇത്തവണ ഹജ് നിർവഹിക്കാൻ അവസരമുള്ളത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഇത്തവണ പരിമിതമായ തോതിലാണ് ഹജ് തീർഥാടനം നടക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.