1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2015

സ്വന്തം ലേഖകന്‍: സമ്പന്നതയുടെ നടുവിലും അമേരിക്കയില്‍ 16 മില്യണ്‍ കുട്ടികള്‍ പട്ടിണി കിടക്കുന്നവരാണെന്ന് ഹോളിവുഡ് നടിയും ഗായികയുമായ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍. പട്ടിണിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങള്‍ പങ്കുവക്കുകയായിരുന്നു ജോഹാന്‍സണ്‍.

താനുള്‍പ്പടെ അഞ്ച് മക്കളുള്ള കുടുംബം ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിച്ചിരുന്നതായി ജോഹാന്‍സണ്‍ വെളിപ്പെടുത്തി. വിശന്നു പൊരിയുന്ന കുട്ടികളെന്നത് അമേരിക്കക്കാര്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്നും മുപ്പതുകാരിയായ ജോഹാന്‍സണ്‍ പറഞ്ഞു.

അടുത്ത ഭക്ഷണം എപ്പോള്‍ ലഭിക്കുമെന്ന യാതൊരു ഉറപ്പുമില്ലാതെയാണ് അമേരിക്കയിലെ ഭാവി പൗരന്മാര്‍ വളരുന്നത്. ഈ സ്ഥിതിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അവര്‍ പറഞ്ഞു.

‘അമേരിക്കയിലെ അഞ്ചില്‍ ഒരു കുഞ്ഞ് പട്ടിണിയോട് പോരാടിയാണ് വളരുന്നത്. രാജ്യത്ത് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണം പാഴായിപ്പോകുമ്പോഴാണ് ഈ സ്ഥിതി. ഇതിനെതിരെ ശക്തമായ ബോധവത്കരണം വേണമെന്നും ജൊഹാന്‍സണ്‍ ഓര്‍മ്മിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.