1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2018

സ്വന്തം ലേഖകന്‍: റഷ്യയുടെ ആകാശത്ത് ഇന്ത്യന്‍ സൈനികരുടെ മിന്നുന്ന ആകാശ ചാട്ടം; പ്രകടനം എസ്.സി.ഒയുടെ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) നടത്തിയ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി ഇന്ത്യന്‍ കരസേനയുടെ പാരാ കമാന്‍ഡോസ് നടത്തിയ ആകാശ ചാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.

ഒന്നിന് പുറമേ ഒന്നായി ഇന്ത്യന്‍ സൈനികര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവാഴ്ച്ച റഷ്യയിലെ 255 സര്‍വീസസ് ചെബര്‍ക്കുളില്‍ വെച്ചായിരുന്നു അഭ്യാസം. എസ്.സി.ഒ പീസ് മിഷന്റെ സൈനികാഭ്യാസങ്ങള്‍ ഓഗസ്റ്റ് 24 മുതല്‍ 28 വരെയാണ് നടന്നത്. ഭീകരവിരുദ്ധ സൈനിക നീക്കങ്ങളുടെ അഭ്യാസങ്ങളാണ് ഇത്തവണത്തെ സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

എസ്.സി.ഒയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ എട്ട് അംഗങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. വിവിധ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളുടെ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും പരിപോഷിപ്പിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനം എന്നീ ലക്ഷ്യങ്ങളാണ് സൈനിക അഭ്യസത്തിനു പിന്നിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.