1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2022

സ്വന്തം ലേഖകൻ: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് മനസ്സിലാക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായും പുടിൻ മോദിയോട് പറഞ്ഞു. ഷാംഗ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയിലായിരുന്നു പുടിന്റെ പ്രതികരണം.

എന്നാൽ യുക്രെയ്ൻ നേതൃത്വത്തിന് ചർച്ചകളിൽ താത്പര്യമില്ല. യുദ്ധഭൂമിയിൽ സൈനിക നടപടിയിലൂടെ പ്രശ്നം അവസാനിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. വിഷയത്തിൽ എല്ലാ കാര്യങ്ങളും ഇന്ത്യയുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും പുടിൻ പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിൽ അതിവേഗം വളരുന്ന നയതന്ത്ര ബന്ധമാണ് ഉള്ളത്. അന്താരാഷ്‌ട്ര വേദികളിൽ ഇരു രാജ്യങ്ങളും സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പുടിൻ പറഞ്ഞു.

മറുപടിയായി, ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇക്കാര്യം നമ്മൾ പരസ്പരം സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയിൽ എത്ര കാലം ഒരുമിച്ച് മുന്നോട്ട് പോകാം എന്നാണ് ഇപ്പോൾ ചിന്തിക്കേണ്ടത്. ദശാബ്ദങ്ങളായി ഒരുമിച്ചു നിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭക്ഷണം, ഇന്ധന സുരക്ഷ തുടങ്ങിയ വിഷയങ്ങൾക്കാണ് നാം പ്രാമുഖ്യം കൊടുക്കേണ്ടത്. യുദ്ധബാധിത മേഖലകളിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സഹായം നൽകിയ റഷ്യക്കും യുക്രെയ്നും നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.