സ്വന്തം ലേഖകന്‍: യുകെ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്ക് നീണ്ട ക്യൂ, പാതി നഗ്‌നയായി യുവതിയുടെ പ്രതിഷേധം. ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടില്‍ സുരക്ഷാ പരിശോധനക്കായുള്ള ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ചാണ് എമിയര്‍ നി എന്ന യുവതി പാവാടയുരിഞ്ഞത്.
യുവതിക്ക് പിഴ ശിക്ഷയായി 150 പൗണ്ട് അടക്കേണ്ടിയും വന്നു. യാത്രക്ക് ഒന്നര മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തിയ യുവതിക്ക് എറെ നേരം ക്യുവില്‍ കാത്തുനില്‍ക്കേണ്ടി വന്നു. ഒടുവില്‍ യുവതിയുടെ ശരീരത്തില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന സെക്യൂരിറ്റിക്കാരുടെ ചോദ്യത്തില്‍ പ്രകോപിതയായാണ് യുവതി വസ്ത്രമുരിഞ്ഞത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യത്തില്‍ പ്രതിഷേധിച്ച് ശരീരത്തില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി പാവാട അഴിച്ചു മാറ്റുകയായിരുന്നു. നാല്‍പ്പത് മിനിറ്റോളം ക്യുവില്‍ കാത്തിരിക്കേണ്ടി വന്നതായി യുവതി പറഞ്ഞു. ഏതായാലും രംഗം വഷളാകുന്നതു കണ്ട പോലീസ് യുവതിയെ അറസ്റ്റ് ചെയ്തതിനു ശേഷം പിഴയിട്ട് വിട്ടയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല