1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2017

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാകുന്നു, പണത്തിനായി പരക്കം പാഞ്ഞ് ബാങ്കുകള്‍, ക്ഷമ നശിച്ച് ജനങ്ങള്‍. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പുറത്തുവന്നപ്പോള്‍ ഉണ്ടായ നോട്ട് ക്ഷാമത്തിനു സമാനമായ പ്രതിസന്ധിയിലാണ് സംസ്ഥാനം വീണ്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും ആവശ്യത്തിന് കറന്‍സി ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചിരുന്നു.

രാജ്യത്തെ 60 ശതമാനം എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 30 ലക്ഷം രൂപ വരെ നിറക്കാന്‍ കഴിയുന്ന എ.ടി.എമ്മുകളില്‍ 10 ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ നിറക്കുന്നെതന്ന് പണം നിറക്കുന്ന എജന്‍സികള്‍ പറയുന്നു. 100 രൂപയുടെ നോട്ടുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക വര്‍ഷത്തിെന്റ അവസാനത്തില്‍ കൂടുതല്‍ പണം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതും പ്രതിസന്ധിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ ഭൂരിപക്ഷം ട്രഷറികള്‍ക്കും ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് ഇന്നും നല്‍കിയില്ല. നോട്ട് ക്ഷാമം രൂക്ഷമായതോടെ പെന്‍ഷന്‍ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുകയാണ്.സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ കറന്‍സി ആവശ്യം കുതിച്ചുയരുക പതിവാണ്. എന്നാല്‍ ഇത് മുന്നില്‍ കണ്ട് കൂടുതല്‍ കറന്‍സിയുടെ ലഭ്യത റിസര്‍വ് ബാങ്ക് ഉറപ്പു വരാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.