
സ്വന്തം ലേഖകൻ: രാജ്യാന്തര മാധ്യമങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രമുഖ അശ്ലീല വെബ്സൈറ്റായ പോൺഹബ് കഴിഞ്ഞ ദിവസങ്ങളിൽ ഒരു കോടി വിഡിയോകളാണ് നീക്കം ചെയ്തത്. ഇതിനു തൊട്ടുപിന്നാലെ പോൺഹബിനെതിരെ നാൽപതോളം സ്ത്രീകളും രംഗത്തെത്തിയിരിക്കുന്നു. അശ്ലീല വിഡിയോയുടെ പേരിൽ പോൺഹബ് തങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് സ്ത്രീകൾ ആരോപിക്കുന്നത്. നഷ്ടപരിഹാരമായി 40 ദശലക്ഷം ഡോളര്‍ (ഏകദേശം 29442.84 കോടി രൂപ) നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ബലാത്സംഗ വിഡിയോകളെക്കുറിച്ചും പോൺഹബിനെതിരെ രൂക്ഷമായ ആരോപണമാണ് ഉയർന്നത്. ഇതിനിടെയാണ് പുതിയ ആരോപണവും വന്നിരിക്കുന്നത്. ഇരകളായ 40 സ്ത്രീകൾ ലൈംഗികക്കടത്ത് ഓപ്പറേഷനിലൂടെയാണ് കുടുങ്ങുന്നത്. വിഡിയോ പുറത്തുവന്നതോടെ ജീവിതം തകർന്നെന്നും ഭാവിപ്രതീക്ഷകൾ തകർന്നെന്നും പറഞ്ഞാണ് 40 ഓളം സ്ത്രീകൾ കനേഡിയൻ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ലോകത്തെ പുരോഗമനവാദികളുടെ പോലും കോപം ക്ഷണിച്ചുവരുത്തിയത് പോണ്‍ഹബും ഗേള്‍സ് ഡൂ പോണ് എന്ന വെബ്സൈറ്റുമായുള്ള കൂട്ടുകെട്ടായിരുന്നു. ഗേള്‍സ് ഡൂ പോണ് എന്ന വെബ്സൈറ്റ് തങ്ങളെ ഇരകളാക്കി എന്ന് അവകാശപ്പെട്ട് നേരത്തെ തന്നെ നൂറിലേറെ സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പോണ്‍ഹബ് തങ്ങള്‍ക്കിനി ഗേള്‍സ് ഡൂ പോണുമായി യാതൊരു ഔദ്യോഗിക ബന്ധവും ഉണ്ടായിരിക്കില്ലെന്നു പറയുകയായിരുന്നു. ഗേള്‍സ് ഡു പോണിന്റെ ഉടമകളെ, ലൈംഗിക ആവശ്യത്തിനായി സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായി അറസ്റ്റു ചെയ്തിരുന്നു.
‘ഗേൾസ് ഡു പോൺ’ നടത്തുന്ന ലൈംഗികക്കടത്ത് റാക്കറ്റിന് ഇരകളായവരുടെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന ഒന്നിലധികം അപേക്ഷകൾ അവഗണിച്ചതായി പോൺഹബിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. സത്യസന്ധമല്ലാത്ത, അധിക്ഷേപകരമായ അല്ലെങ്കിൽ നിർബന്ധിത രീതികൾ ആരോപിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചതിന് ശേഷം 2019 ൽ ഇത് അടച്ചുപൂട്ടിയിരുന്നു.
എന്നാൽ, അനധികൃത ഇടപാടുകളെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും ‘ഗേൾസ് ഡു പോൺ’വുമായി പോർൺഹബ് വർഷങ്ങളായി ബിസിനസ് നടത്തിയിരുന്നുവെന്ന് ഇരകൾ ആരോപിക്കുന്നു. ഇരകളുടെ വിഡിയോ പകർത്തുന്നതിന് ‘വഞ്ചന, ബലാൽക്കാരം, ഭീഷണിപ്പെടുത്തൽ’ എന്നിവ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. എന്നാൽ ‘ഗേൾസ് ഡു പോൺ’നെതിരെ നൽകിയ പരാതികളും കേസുകളും പോൺഹബ് അവഗണിച്ചുവെന്ന് 40 പരാതിക്കാർ സമർപ്പിച്ച കോടതി പരാതിയിൽ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല