1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2018

സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി. പീഡകര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു ബില്ലിന് സൗദി ഷൂരാ കൗണ്‍സിലും കാബിനറ്റും അംഗീകാരം നല്‍കി. സൗദി രാജാവ് ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാവും. കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും 80,000ഡോളര്‍വരെ പിഴയുമാണു നിയമം അനുശാസിക്കുന്ന ശിക്ഷകള്‍.

സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു നടപടികള്‍ എടുത്തുവരികയാണ് സൗദി സര്‍ക്കാര്‍. ജൂണ്‍24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അവസരം നല്‍കാനുള്ള തീരുമാനം ഇതിന്റെ ഭാഗമായിരുന്നു. വനിതകള്‍ക്ക് വണ്ടിയോടിക്കാന്‍ അനുവാദമില്ലാത്ത ഏക രാജ്യമായിരുന്നു സൗദി. 2017 സെപ്റ്റംബറിലാണ് ഈ അപഖ്യാതി മാറ്റാന്‍ തീരുമാനിച്ചതായുള്ള വിളംബരം രാജഭരണകൂടം ഇറക്കിയത്. വനിതകള്‍ക്ക് ഡ്രൈവിംഗ് പഠിക്കാന്‍ അഞ്ചു നഗരങ്ങളില്‍ സൗകര്യം ഒരുക്കി.

വിദേശത്തുനിന്നു ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത വനിതകള്‍ അടക്കമുള്ളവരാണ് അധ്യാപകര്‍. നിരവധി സൗദി സ്ത്രീകളാണ് ട്രക്ക്, വാന്‍, ബൈക്ക് എന്നിവ ഓടിക്കാന്‍ പരിശീലനം നടത്തി കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷന്‍ 2030 പരിഷ്‌കരണ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം വനിതകള്‍ക്ക് റിയാദിലെ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷങ്ങള്‍ കാണാന്‍ അനുമതി നല്‍കിയതും വാര്‍ത്തയായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.