1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2019

സ്വന്തം ലേഖകന്‍: ‘നിങ്ങളെ ഞാന്‍ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാം,’ അഫ്രീദിക്ക് ഗംഭീര മറുപടിയുമായി ഗംഭീര്‍. തന്നെ വ്യക്തിത്വമില്ലാത്തയാളെന്നും നെഗറ്റീവ് മനോഭാവമുള്ളയാളെന്നുമൊക്കെ വിശേഷിപ്പിച്ച പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. താങ്കളെ ഞാന്‍ തന്നെ ഒരു മനോരോഗ വിദഗ്ദനെ കാണിക്കാമെന്നും തോന്നുന്നതെന്തും വിളിച്ചു പറയരുതെന്നുമായിരുന്നു ഗൗതം ഗംഭീര്‍ പ്രതികരിച്ചത്.

നിങ്ങള്‍ ഏവരേയും അമ്പരിപ്പിക്കുന്ന മനുഷ്യന്‍ തന്നെ. മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ഞങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാനികള്‍ക്ക് വിസ നല്‍കുന്നുണ്ട്. ഞാന്‍ തന്നെ നിങ്ങളെ ഒരു മനശാസ്ത്ര വിദഗ്ധനെ കൊണ്ടുപോയി കാണിക്കാം. – ഗംഭീര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ദല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയാണ് ഗംഭീര്‍.

തന്റെ ആത്മകഥയായ ഗെയിം ചെയ്ഞ്ചര്‍ എന്ന പുസ്തകത്തിലായിരുന്നു അഫ്രീദി ഗൗഭീറിനെതിരെ ആഞ്ഞടിച്ചത്.
‘ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും. അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത്. ഗംഭീര്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതി ശരിയല്ല, സ്വന്തമായി വ്യക്തിത്വമില്ലാത്തയാളാണ് അയാള്‍. പ്രത്യേകിച്ച് റെക്കോഡുകളൊന്നും നേടാനായിട്ടില്ലെങ്കിലും കുപ്രസിദ്ധി നിരവധിയുണ്ട്’

‘ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുഞ്ഞെന്ന പോലെയാണ് പലപ്പോഴും ഗംഭീറിന്റെ പെരുമാറ്റം. സന്തോഷത്തോടെയുള്ള പോസിറ്റീവ് ചിന്താഗതിയുള്ള മനുഷ്യരെയാണ് എനിക്കിഷ്ടം. അവര്‍ പോരാട്ടവീര്യമുള്ളവരാണോ അത് പ്രകടിപ്പിക്കുന്നവരാണോ എന്നത് ഒരു പ്രശ്‌നമല്ല. പക്ഷേ നിങ്ങള്‍ക്ക് പോസിറ്റീവ് മനോഭാവം വേണം. ഗംഭീറിന് അതില്ല’ എന്നായിരുന്നു അഫ്രീദി ഗംഭീറിനെ കുറിച്ച് എഴുതിയത്.

കാണ്‍പൂരില്‍ 2007ല്‍ നടന്ന ഇന്ത്യ പാകിസ്ഥാന്‍ ഏകദിനത്തിനിടെയാണ് ഗംഭീര്‍അഫ്രീദി ശത്രുതയുടെ തുടക്കം. അക്കാര്യവും അഫ്രീദി ആത്മകഥയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ‘2007 ഏഷ്യാകപ്പിനിടെയായിരുന്ന ആ സംഭവം. സിംഗിളെടുക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ എന്നെ ഇടിക്കുകയായിരുന്നു. അമ്പയര്‍മാര്‍ ഇടപെട്ടില്ലെങ്കില്‍ ഞാന്‍ തന്നെ ആ പ്രശ്‌നം പരിഹരിക്കുമായിരുന്നു.’

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.