1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2015

സ്വന്തം ലേഖകന്‍: യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ അന്തരിച്ചു, ദുഃഖാചരണം.
യുഎഇ വൈസ് പ്രസിഡന്റുകൂടിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അന്തരിച്ചത്. മുപ്പത്തിനാലു വയസുള്ള റാഷിദിന്റെ അന്ത്യം ഹൃദയാഘാതം മൂലമായിരുന്നെന്ന് മീഡിയ ഓഫിസ് അറിയിച്ചു.

ഷെയ്ഖ് റാഷിദിന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും ദുബായ് റൂളേഴ്‌സ് കോര്‍ട്ടുംഅനുശോചിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനുശോചന സൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടി.
കൂടാതെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഖബറടക്കം ബര്‍ദുബായ് അല്‍ ഫാഹിദി ഏരിയയിലെ ഖബര്‍സ്ഥാനില്‍ മഗ് രിബ് നമസ്‌കാരത്തിന് ശേഷം നടന്നു. സാബീല്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു ഭൗതിക ശരീരം അടക്കം ചെയ്യാനായി കൊണ്ടുപോയത്.

മയ്യിത്ത് നമസ്‌കാരത്തില്‍ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്‍ഡര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഷെയ്ഖ് റാഷിദിന്റെ സഹോദരന്മാര്‍, മറ്റു ഷെയ്ഖുമാര്‍, ഭരണാധികാരികള്‍ എന്നിവരടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.