1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2017

സ്വന്തം ലേഖകന്‍: ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പാക് പ്രസിഡന്റ് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലെന്ന് സൂചന. കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) സമ്മേളനത്തിനിടെ നിശ്ചയിച്ച ചര്‍ച്ചയില്‍നിന്നാണ് ചൈനീസ് പ്രസിഡന്റ് വിട്ടുനിന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്നു തട്ടിക്കൊണ്ടുപോയ രണ്ടു ചൈനക്കാരെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയതിനോടുള്ള പ്രതിഷേധ സൂചകമായാണ് ചൈനീസ് പ്രസിഡന്റ് ചര്‍ച്ച ഒഴിവാക്കിയതെന്നാണു സൂചന.

അതേസമയം, സമ്മേളനത്തിനിടെ കസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഇന്ത്യ രാഷ്ട്ര തലവന്‍മാരുമായി ഷി ചിന്‍പിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ ഉര്‍ദു പഠനത്തിനെത്തിയ സ്ത്രീയെയും പുരുഷനെയുമാണ് തോക്കുധാരികള്‍ റാഞ്ചിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇവരെ മോചിപ്പിക്കാന്‍ പാക് സൈന്യം നടത്തിയ ശ്രമം വിഫലമായി. എന്നാല്‍ ചൈനക്കാരെ കൊലപ്പെടുത്തിയത് ചൈനാപാക് സാന്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലല്ലെന്നാണു ബെയ്ജിംഗിന്റെ വാദം.

സാമ്പത്തിക ഇടനാഴിയെ എതിര്‍ക്കുന്ന ബലൂചുകളില്‍നിന്നു ജോലിക്കാരായ ചൈനക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ പാക്കിസ്ഥാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം പാക് സൈനിക നടപടിയില്‍ ബലൂചിസ്ഥാനില്‍ 12 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇതിനു പിറ്റേന്നാണ് ചൈനീസ് ബന്ദികളെ ഭീകരര്‍ വധിച്ചത്. ഈ സംഭവത്തില്‍ ചൈനയില്‍ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ സംഭവവികാസങ്ങള്‍ പാകിസ്താനുമായുള്ള സാമ്പത്തിക ഇടനാഴിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് ചൈനയുടെ പ്രഖ്യാപിത നിലപാട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.