1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2021

സ്വന്തം ലേഖകൻ: ഷാർജയിൽ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡ്രൈവിങ് ലൈസൻസ് റെഡിയെന്ന് അധികൃതർ. ടെസ്റ്റ് നടപടികൾ ലഘൂകരിക്കാനുള്ള പുതിയ സംവിധാനവും ഉടൻ പ്രാബല്യത്തിലാകും.ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെടാതിരിക്കാൻ പ്രധാനകാരണം അഞ്ച് അപാകതകളിൽ ഏതെങ്കിലുമൊന്നാണ്. ഇതു ശ്രദ്ധിച്ച് ആത്മവിശ്വാസത്തോടെ വളയം പിടിച്ചാൽ ഡ്രൈവിങ് ലൈസൻസ് ഉറപ്പാണെന്നു ഷാർജ പൊലീസ് പറയുന്നു.

20 മിനിറ്റ് ദൈർഘ്യമുള്ള റോഡ് ടെസ്റ്റിൽ പരിഭ്രമവും സമ്മർദവും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഡ്രൈവിങ്ങിനിടെ ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളും കടന്നു വരരുത്. വാഹനത്തിന്റെ നിയന്ത്രണം കൈവിട്ട് പോകുന്ന പ്രവൃത്തികളാണ് ടെസ്റ്റ് പൊട്ടുന്നതിലേക്ക് നയിക്കുന്ന മറ്റൊന്ന്.

ട്രാഫിക് സിഗ്നലുകൾ അവഗണിക്കുക, വളയം പിടിക്കുന്നതോടൊപ്പം വഴിയറിഞ്ഞ് ഓടിക്കാൻ കഴിയാതിരിക്കുക, ഓടുന്ന ലൈൻമാറുന്നതിൽ വീഴ്ച പറ്റുക എന്നിവയാണ് പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളായി ഷാർജ പൊലീസ് എടുത്തുകാണിക്കുന്നത്.

ഡ്രൈവിങ് ലൈസൻസ് നേടാൻ പ്രായം ഒരു തടസ്സമല്ലെന്നു അധികൃതർ ചൂണ്ടിക്കാട്ടി. ഓരോ വാഹന ഇനത്തിന് അനുക്രമമായി അപേക്ഷകന്റെ പ്രായവും നിജപ്പെടുത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെയും ദൃഢനിശ്ചയക്കാരുടെ പ്രത്യേക വാഹനവും ഓടിക്കാനുള്ള ലൈസൻസ് ലഭിക്കാൻ പ്രായം പതിനേഴാണ്. ലഘു വാഹന ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായപരിധി 18 .

എന്നാൽ ഹെവി വാഹനങ്ങളും ട്രാക്റ്ററുകളും ഓടിക്കാനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ ഇരുപത് വയസ്സാകണം. ബസ് ഡ്രൈവിങ് ലൈസൻസിനു 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചത്. ദൃഢനിശ്ചയക്കാർക്ക് അവരുടെ വാഹനങ്ങളിൽ തന്നെ ടെസ്റ്റ് നടത്തി പ്രാപ്തി പരിശോധിക്കും.

ഡ്രൈവിങ് ടെസ്റ്റ് നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി അപേക്ഷകനു സൗകര്യപ്രദമായ ടെസ്റ്റ് കേന്ദ്രം തിരഞ്ഞെടുക്കാം. ഈ പുതിയ സംവിധാനം ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതിയും സ്ഥലവും അപേക്ഷകനു തീരുമാനിക്കാനാകും. താമസിക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള പരിശോധനാ കേന്ദ്രം തിരഞ്ഞെടുക്കാൻ അപേക്ഷകനു അവസരമൊരുക്കുന്നതാണു പുതിയ സംവിധാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.