1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2021

സ്വന്തം ലേഖകൻ: എമിറേറ്റിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി. പ്രതിരോധ വാക്സീനെടുത്തവരെ നിയമത്തിൽ നിന്ന് ഒഴിവാക്കി. റസ്റ്ററന്റുകൾ, ബേക്കറി, കഫറ്റീരിയ , ഇതര ഭക്ഷ്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് രണ്ടാഴ്ചയിലൊരിക്കൽ പരിശോധന ഷാർജ മുനിസിപ്പാലിറ്റി നിർബന്ധമാക്കിയത്. ഇത് ഉറപ്പാക്കാൻ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും. തീൻമേശകൾ തമ്മിലുള്ള അകലം, മാസ്ക് ധരിക്കൽ തുടങ്ങിയവയും ഉറപ്പുവരുത്തും.

ഒരു മേശയിൽ നാല് പേരിൽ കൂടുതൽ ഇരിക്കാൻ പാടില്ല. എന്നാൽ ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ ഈ നിയമം ബാധകമല്ലെന്ന് നഗരസഭാ തലവൻ സാബിത് അൽ ത്വരീഫി പറഞ്ഞു. കൊവിഡ് പ്രതിരോധം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുനിസിപ്പാലിറ്റിയിലെ പൊതു ആരോഗ്യ വകുപ്പ് അസി.ഡയറക്ടർ ഷെയ്ഖ ശദ്ദ അൽ മുല്ലയും അറിയിച്ചു.

കൊവിഡ് ബാധിതരെ മാറ്റിപ്പാർപ്പിച്ച് പരിചരിക്കുന്നതിനുള്ള ഫീൽഡ് ആശുപത്രി അടുത്തയാഴ്ച നിലവിൽ വരുമെന്ന് ഷാർജ പൊലീസ് ഉപമേധാവി ബ്രിഗേഡിയർ അബ്ദുല്ല ബ്ൻ ആമിർ. ഷാർജയിലെ അൽസാഹിയ മേഖലയിലാണ് ആശുപത്രി നിർമാണം പുരോഗമിക്കുന്നത്. അടിയന്തര കൊവിഡ് ചികിത്സ ഇവിടെ ലഭ്യമാക്കും. എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.