1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന്​ വരുന്നവർക്ക്​ സന്ദർശക​ വിസ നൽകുന്നത്​ ഷാർജ എമിഗ്രേഷൻ താൽകാലികമായി നിർത്തി. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഇന്ത്യക്കാർക്ക്​ യു.എ.ഇ യാ​ത്രാവിലക്ക്​ പ്രഖ്യാപിച്ച പശ്​ചാത്തലത്തിലാണ്​ നടപടി. അതേസമയം, അടിയന്തിരമായി യു.എ.ഇയിൽ എത്തേണ്ടവർക്കും വ്യക്​തമായ കാരണങ്ങളുള്ളവർക്കും വിസ നൽകാമെന്നും ട്രാവൽ ഏജൻസികൾക്ക്​ ഷാർജ എമിഗ്രേഷൻ അതോറിറ്റി അയച്ച സർക്കുലറിൽ പറയുന്നു.

നിലവിൽ യു.എ.ഇയിൽ തങ്ങുന്ന ഇന്ത്യക്കാർക്ക്​ വിസ എടുക്കുന്നതിന്​ തടസമില്ല. പുറത്തുനിന്ന്​ എത്തുന്നവർക്ക്​ മാത്രമാണ്​ വിസ അനുവദിക്കാത്തത്​. മറ്റ്​ എമിറേറ്റുകളിലെ വിസ ലഭിക്കുന്നതിന്​ തടസമില്ല.ഷാർജ സന്ദർശക വിസ എടുക്കാൻ ശ്രമിക്കുന്നവർക്ക്​ ​ഞായറാഴ്​ച മുതൽ വിസ ലഭിക്കുന്നില്ലെന്ന് ട്രാവൽ ആൻഡ്​ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ ഇന്ത്യക്കാരുടെ സന്ദർശക വിസ നടപടികൾ നിർത്തിവെക്കുന്നുവെന്നാണ്​ മറുപടി ലഭിച്ചത്​. എത്ര ദിവസത്തേക്കാണ്​ വിലക്ക്​ എന്ന്​ വ്യക്​തല്ലെന്നും ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു. യു.എ.ഇ.യും ഒമാനും പ്രഖ്യാപിച്ച യാത്രാവിലക്ക് നിലവിൽ വന്നതിന് തൊട്ടു പിന്നാലെയാണ് ഷാർജ എമി റേറ്റിൻ്റെ തീരുമാനം. ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് 10 ദിവസത്തേക്കെന്നാണ് ട്രാവൽ ഏജൻസികളും ചില വിമാനക്കമ്പനികളും സൂചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.