1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2022

സ്വന്തം ലേഖകൻ: തിരക്കേറിയ മേഖലകളിൽ ടാക്സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും സ്മാർട് സംവിധാനത്തോടു കൂടിയ ടാക്സി കൺട്രോൾ സെന്റർ തുറന്നു. രാജ്യാന്തര വിമാനത്താവളം, പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ, ഉല്ലാസമേഖലകൾ എന്നിവിടങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രാപകൽ വാഹനങ്ങൾ ലഭ്യമാക്കും.

വാഹനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കാനും ഡ്രൈവർമാർക്ക് നിർദേശങ്ങൾ നൽകാനും കഴിയുന്ന സംവിധാനം യാത്രക്കാരുടെ പൂർണ സുരക്ഷയുറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ബുക്കിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ സെന്ററിലേക്കു വിളിച്ചാൽ ഏറ്റവും അടുത്തുള്ള വാഹനം യാത്രക്കാരുടെ അടുത്തെത്തും. ഇന്റേണൽ വെഹിക്കിൾ ഡിവൈസസ് ശൃംഖലയുമായി വാഹനങ്ങളെ ബന്ധിപ്പിച്ചതിനാൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് ഡ്രൈവർമാർക്കു വിവരം നൽകാനാകും.

എമിറേറ്റിലെ 750 ടാക്സികളിൽ കഴിഞ്ഞവർഷം 58.7 ലക്ഷം പേർ യാത്ര ചെയ്തതായാണു കണക്ക്. ഡ്രൈവറെയും യാത്രക്കാരെയും നിരീക്ഷിക്കാവുന്ന ക്യാമറകളും സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുന്ന സംവിധാനവും വാഹനത്തിലുണ്ടെന്ന് ഷാർജ ടാക്സി എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽ കിൻദി പറഞ്ഞു.

പൊതുഗതാഗത സേവനങ്ങൾ സ്മാർട് ആക്കിയ റാസൽഖൈമയിൽ ബുക്ക് ചെയ്ത് മൂന്നരമിനിറ്റിനകം ടാക്സി അരികിലെത്തും. ബസുകളുടെ സമയവിവരം അറിയാനും ടിക്കറ്റ് എടുക്കാനും ‘റാക് ബസ് ‘ ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞവർഷം 7,000 പേർ സേവനം ഉപയോഗപ്പെടുത്തിയെന്ന് ട്രാൻസ്പോർട് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ ബലൂഷി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.