1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2019

സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ കേരളത്തിന്റെ സൈനികരായ മത്സ്യതൊഴിലാളികളെ നോബേല്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍. പ്രളയത്തില്‍ രക്ഷകരായ കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുളള നോബേല്‍ സമ്മാനത്തിന് നാമ നിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എം.പി ശശിതരൂര്‍.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമ്മാനത്തിന് അര്‍ഹരായവരെ നാമനിര്‍ദ്ദേശം ചെയ്യാമെന്ന ആനുകൂല്യം ഉപയോഗിച്ചാണ് ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 1നാണ് നോബേല്‍ സമ്മാനത്തിനായി നാമ നിര്‍ദ്ദേശം ചെയ്യേണ്ടിയിരുന്ന അവസാന ദിവസം.

നോബേല്‍ കമ്മറ്റിക്ക് അയച്ച കത്ത് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയിസ് ആന്‍ഡേഴ്‌സണാണ് ശശി തരൂര്‍ കത്തയച്ചിരിക്കുന്നത്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികള്‍ പ്രളയ മേഖലകളിലെത്തിയത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ സംഘങ്ങളും വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് നേരിട്ട് എത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.