1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2018

സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ‘കേരളത്തിന്റെ സൈന്യത്തെ’ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എം പി. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയത്തിനിടെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുകയെന്ന് ശശി തരൂര്‍ പറഞ്ഞു.

2018 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ജീവന്‍ പണയപ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്രവര്‍ത്തനത്തിനിറങ്ങിയത്. സേനാ വിഭാഗങ്ങള്‍ക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് പത്തനംതിട്ട, ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.

‘കേരളത്തിന്റെ സൈന്യം മത്സ്യത്തൊഴിലാളികളാണ്’ എന്നായിരുന്നു ഇവരെ അന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തുടര്‍ന്ന് ഇവരുടെ സേവനത്തിന് നന്ദി സൂചകമായി കേരളം മത്സ്യത്തൊഴിലാളികളെ ആദരിച്ചിരുന്നു. ദേശീയ അന്താരാഷ്ട്ര തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സംഭാവനകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.