1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2020

സ്വന്തം ലേഖകൻ: ഷെഫീൽഡ് സർവകലാശാലയിൽ അഞ്ഞൂറോളം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28 മുതൽ 474 വിദ്യാർത്ഥികളും അഞ്ച് സ്റ്റാഫ് അംഗങ്ങളും കൊവിഡ് -19 പോസിറ്റീവ് ആയതായി സർവകലാശാല വെബ്‌സൈറ്റിലെ ഒരു ഓൺലൈൻ ട്രാക്കർ പറയുന്നു.

ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ഏകദേശം 8,000 സ്റ്റാഫ് അംഗങ്ങളുണ്ട്, കൂടാതെ സാധാരണയായി ഓരോ അധ്യയന വർഷത്തിലും 29,000 വിദ്യാർത്ഥികളാണ് ക്യാമ്പസിൽ എത്തുന്നത്. കൊറോണ വൈറസ് ബാധിച്ചവർ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും എല്ലാ പിന്തുണയും ലഭ്യമാണെന്നും യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികളും താമസ ബ്ലോക്കുകളിൽ നിരീക്ഷണത്തിലാണ്.

ന്യൂകാസിലിലെ നോർത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ 750 ലധികം വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അവരുടെ താമസ സ്ഥലങ്ങളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കൊവിഡ് -19 കേസുകൾ കാരണം ഷെഫീൽഡിൽ പുതുതായി വരുന്ന വിദ്യാർത്ഥികൾക്ക് സ്വയം ഒറ്റപ്പെടേണ്ടി വരുന്നത് ഏറെ ദുഷ്കരമാണെന്ന് അധികൃതർ സമ്മതിച്ചു.

എന്നാൽ സ്വയം ഒറ്റപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച സൌകര്യങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനും അവരുടെ ക്ഷേമം പരിശോധിക്കുന്നതിനും പ്രായോഗികവും വൈകാരികവുമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

ഒക്ടോബർ 1 മുതൽ ഷെഫീൽഡിലെ പ്രതിവാര കൊറോണ വൈറസ് കേസുകൾ ഒരു ലക്ഷം ആളുകൾക്ക് 233.1 എന്ന നിരക്കിലാണ്. ഒരു ദിവസം തന്നെ 300 ഓളം കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഷെഫീൽഡിൽ കർശന നിയന്ത്രണങ്ങളെക്കുറിച്ച് നടപടികൾ ആലോചിക്കുകയാണ് സർക്കാർ. അതേസമയം 94 വിദ്യാർത്ഥികളും ഏഴ് സ്റ്റാഫ് അംഗങ്ങളും കൊവിഡ് പോസിറ്റിവ് ആയതായി ന്യൂകാസിൽ യൂണിവേഴ്സിറ്റിയും സ്ഥിരീകരിച്ചു.

അതിനിടെ അടച്ചിട്ട സ്​ഥലത്ത്​ കോവിഡ്​ രോഗിയിൽ നിന്നും വായുവിലൂടെ രോഗം പടരാതിരിക്കാൻ ആറടി അകലം മതിയാകില്ലെന്നാണ്​ യു.എസ്​ സെൻറർ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവൻഷൻ രംഗത്തെത്തി. വിവിധ സ്​ഥലങ്ങളിൽ മാർക്കറ്റുകളും സ്​കൂളുകളും പൂർണതോതിൽ തുറക്കാനിരിക്കുന്ന സമയത്താണ് ഈ മുന്നറിയിപ്പ്.

വായുവിലുണ്ടാകുന്ന ചെറിയ കണികകൾ വഴി രോഗം ആളുകളിലേക്ക്​ പടരാൻ സാധ്യതയുണ്ടെന്നതിനാൽ മുമ്പ്​ നാം സുരക്ഷിതമാണെന്ന്​ നിശ്ചയിച്ച അകലം മതിയാകില്ലെന്നാണ്​ തിങ്കളാഴ്​ച സി.ഡി.സി അവരുടെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചത്​. മണിക്കൂറുകളോളം വായുവിൽ തങ്ങിനിൽക്കുന്ന വൈറസ്​ വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നാണ്​ ഏജൻസി മുന്നറിയിപ്പ്​ നൽകുന്നത്​.

വൈറസ്​ വായുവിലൂടെ പകരുമെന്നത്​ സംബന്ധിച്ച്​ ആദ്യം റിപോർട്ട്​ നൽകുകയും പിന്നീട്​ പിൻവലിക്കുകയും ചെയ്​ത്​ ഒരാഴ്​ച പിന്നിടുന്നതിന്​ മുമ്പാണ്​ സി.ഡി.സിയുടെ പുതിയ റി​പ്പോർട്ട്​. സെക്കൻഡുകൾ മുതൽ മണിക്കൂറുകൾ വരെ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ വൈറസ്​ നിലനിൽക്കുമെന്നും ഇവ രണ്ട്​ മീറ്റർ അകലത്തിലേക്ക്​ സഞ്ചരിക്കാനും സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലാണ്​ ആശങ്കക്ക്​ ഇടയാക്കുന്നത്​.

ലോകജനസംഖ്യയിൽ 10 ശതമാനം ആളുകൾക്കും കോവിഡ്​ ബാധിച്ചേക്കാമെന്ന്​ ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയിലെ 34 എക്​സിക്യൂട്ടീവ്​ അംഗങ്ങളുടെ യോഗത്തിൽ ഡോ. മൈക്കിൽ റയാനാണ്​ ഇക്കാര്യം പറഞ്ഞത്​. ലോകത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ഭീഷണിയിലാണ്​. കോവിഡ്​ വ്യാപനം തടയാനും മരണങ്ങൾ കുറക്കാനും പോംവഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെക്ക്​-കിഴക്കൻ ഏഷ്യയിൽ കേസുകൾ വർധിക്കുകയാണ്​. യൂറോപ്പിലും മെഡിറ്റനേറിയൻ രാജ്യങ്ങളിലും മരണങ്ങൾ കൂടുകയാണ്​. ആഫ്രിക്കയിലും പടിഞ്ഞാറൻ പസിഫിക്​ രാജ്യങ്ങളിൽ നിന്നും നല്ല വാർത്തകളാണ്​ പുറത്ത്​ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാനമായൊരു പഠനം ജോൺ ഹോപ്​കിൻസ്​ യൂനിവേഴ്​സിറ്റിയും നടത്തിയിരുന്നു.

വേൾഡോ മീറ്റർ വെബ്​സൈറ്റി​െൻറ കണക്കനുസരിച്ച്​ ലോക​ത്ത്​ ഇതുവരെ 3,54,70,577 പേർക്ക്​ കോവിഡ്​ ബാധിച്ചിട്ടുണ്ട്​. 2,66,79,910 പേർ​ രോഗമുക്​തി നേടിയിട്ടുണ്ട്​. 10,42,985 പേർ രോഗം ബാധിച്ച്​ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.