
സ്വന്തം ലേഖകൻ: ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് ഇനി പ്രചോദിപ്പിക്കുന്ന ഒാർമ. ഞായറാഴ്ച അന്തരിച്ച കുവൈത്ത് മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മൂത്ത മകനുമായ ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സുലൈബീകാത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
സംസ്കാര ചടങ്ങുകൾ വികാരനിർഭരമായിരുന്നു. സിൽക് സിറ്റി ഉൾപ്പെടെ കുവൈത്തിെൻറ പല വലിയ വികസനപദ്ധതികളുടെയും ആശയസ്രോതസ്സും ചുമതലക്കാരനുമായിരുന്ന അദ്ദേഹത്തിെൻറ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ്.
മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തിന് മൂന്നുമാസത്തിനകം സബാഹ് കുടുംബത്തിനും വലിയ വേദനകൾ സമ്മാനിക്കുന്നതാണ് ഇൗ വേർപാട്. ഖബറടക്ക ചടങ്ങിൽ പെങ്കടുത്തവരിൽ ഇത് പ്രകടമായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. നിലവിൽ ഒൗദ്യോഗിക ചുമതലകൾ വഹിക്കാത്തതിനാൽ അവധി പ്രഖ്യാപിച്ചിരുന്നില്ല. 2017 ഡിസംബർ 11 മുതൽ 2019 നവംബർ 18 വരെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്നു.
മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അടുത്ത കുവൈത്ത് കിരീടാവകാശിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മൂന്നു പ്രധാനികളിൽ ഒരാളായിരുന്നു ശൈഖ് നാസർ.ദാർ അല അതാർ അൽ ഇസ്ലാമിയ കൾചറൽ ഫൗണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയും, ന്യൂയോർക് മെട്രോപൊളിറ്റൻ മ്യൂസിയം ബോർഡ് ഒാഫ് ട്രസ്റ്റി ഒാണററി അംഗം, കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി സ്ഥാപകാംഗം, കുവൈത്തി അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഒാഫ് പബ്ലിക് ഫണ്ട് സ്ഥാപകാംഗം, കുവൈത്ത് ഇക്വസ്ട്രിയൻ ക്ലബ് സ്ഥാപകാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മാതാവ്: ശൈഖ ഫുതുവ ബിൻത് സൽമാൻ അസ്സബാഹ്. ഭാര്യ: ശൈഖ ഹിസ്സ സബാഹ് അൽ സാലിം അസ്സബാഹ്. മക്കൾ: ദാന, അബ്ദുല്ല, ബീബി, സബാഹ്, ഫഹദ്, ഫിതൂഹ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല