സ്വന്തം ലേഖകന്‍: ഷെറിന് മാത്യു വധക്കേസില്‍ 15 മാസത്തെ ജയില്‍വാസത്തിനു ശേഷം മോചിതയായ സിനിയുടെ പ്രതികരണം, വീഡിയോ കാണാം. മൂന്നു വയസുകാരി വളര്‍ത്തുമകള്‍ ഷെറിന് മാത്യുവിന്റെ മരണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടര്‍ന്ന് മലയാളിയായ സിനി മാത്യുവിനെ യു.എസ് കോടതി വെറുതെ വിട്ടു. ഇപ്പോള്‍ സിനിയുടെ ജയില്‍ വാസത്തിന് ശേഷമുള്ള പ്രതികരണ വീഡിയോ വൈറലായിരിക്കുകയാണ്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഷെറിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ സിനി മാത്യുവിനെ ജയില്‍ മോചിതയാക്കാന്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ആംബര്‍ ഗിവണ്‍സ് ഡേവിഡ് ഉത്തരവിടുകയായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സിനി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യത്തിനും സിനി മറുപടി നല്‍കിയില്ല എന്നതും ശ്രദ്ധേയമായി.
പതിനഞ്ചു മാസത്തെ ജയില്‍വാസത്തിനു ശേഷമാണ് സിനി മോചിതയായത്. ജയില്‍വാസം ചാരിറ്റി പ്രവര്‍ത്തനമായി കാണുന്നുവെന്നും സംഭവത്തില്‍ വേദനയില്ലെന്നും സ്വന്തം മകളോടൊപ്പം എത്രയും വേഗം ഒന്നിച്ചു ജീവിക്കണമെന്നും അവര്‍ പറഞ്ഞു. ജയിലില്‍ നിന്നും എങ്ങോട്ടാണ് പോകുന്നതെന്ന് പറയാന്‍ ഇവര്‍ വിസമ്മതിച്ചു. കുറ്റവിമുക്തയാക്കിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനോടും തന്റെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദിയും സിനി അറിയിച്ചു.
https://www.facebook.com/MariaGuerreroNews/videos/2361584030543023/?t=2
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല