1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2018

സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിനു നീതി ലഭിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് പോലീസ്.ഷെറിന്റെ മരണം നരഹത്യയാണെന്ന് ഡാളസിലെ മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞിന്റെ വളര്‍ത്തു മാതാപിതാക്കളും എറണാകുളം സ്വദേശികളുമായ വെസ്‌ലി മാത്യുവും സിനിയും അറസ്റ്റിലാണ്.

നരഹത്യക്കു കാരണമായ അക്രമമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് കഴിഞ്ഞദിവസം പുറത്തുവിട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് കേസിന്റെ വിചാരണയില്‍ നിര്‍ണായകമായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അതേസമയം, ഡാളസ് കൗണ്ടി ജയിലില്‍ കഴിയുന്ന വെസ്‌ലിക്കും സിനിക്കുമെതിരേ അധിക കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെസ്‌ലിക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്താന്‍ സാധ്യതയുണ്ട്. ഈ മാസം ചേരുന്ന കോടതി ജൂറി ഇക്കാര്യം പരിഗണിച്ചേക്കും. കുഞ്ഞിനെ പരിക്കേല്‍പ്പിച്ചുവെന്ന കുറ്റമാണ് വെസ്‌ലിക്കെതിരേ ഇപ്പോഴുള്ളത്.

സിനിക്കേതിരേ, കുഞ്ഞിനെ ഒറ്റയ്ക്കാക്കി എന്ന കുറ്റവും.
ഒക്ടോബര്‍ ഒഴിനു പുലര്‍ച്ചെ മൂന്നിനു കാണാതായ ഷെറിന്റെ മൃതദേഹം അതേ മാസം 22ന് വീടിനടുത്തുള്ള കലിങ്കിനടിയില്‍നിന്നു കണ്ടെത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.