1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2015

ചെക്ക് റിപ്പബ്ലിക്കിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഉഹേര്‍സ്‌കി ബ്രോഡ് പട്ടണത്തില്‍ ഒരു ഭക്ഷണശാലയിലുണ്ടായ വെടിവപ്പില്‍ എട്ടു മരിച്ചതായി സൂചന. ആയുധധാരിയായ അക്രമി റസ്റ്റോറന്റിലേക്ക് ഓടിക്കയറി വെടി ഉതിര്‍ക്കുകയായിരുന്നു എന്ന് ചെക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

വെടിവപ്പിന്റെ സമയത്ത് ഭക്ഷണശാലയില്‍ ഏതാണ്ട് 20 പേരുണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടു പേരാണ് കൊല്ലപ്പെട്ടത്. അക്രമിക്ക് സംഭവത്തില്‍ മുറിവേറ്റോ എന്ന് വ്യക്തമല്ല. എന്നാല്‍ വെടിയുതിര്‍ത്ത ആളെ കീഴ്‌പ്പെടുത്തി എന്ന് പോലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അക്രമി സ്വയം വെടിവച്ചു മരിച്ചതായും വാര്‍ത്തകളുണ്ട്. ഒരു ടെലിവിഷന്‍ ചാനലില്‍ വിളിച്ചു മുന്നറിയിപ്പ് നല്‍കിയതിന് ശേഷമായിരുന്നു അക്രമം. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും വെടിവപ്പ് ഒരു ഭ്രാന്തന്റെ ചെയ്തിയാണെന്നും ചെക്ക് ആഭ്യന്തര മന്ത്രി മിലന്‍ ഷൊവാനക് പറഞ്ഞു. 60 വയസുള്ള നാട്ടുകാരനാണ് അക്രമിയെന്ന് സൂചനയുണ്ട്.

കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയില്‍ യൂറോപ്യന്‍ നഗരങ്ങളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വെടിവപ്പാണിത്. പാരീസില്‍ കഴിഞ്ഞ മാസം നടന്ന വെടിവപ്പില്‍ മൂന്ന് അക്രമികള്‍ ഉള്‍പ്പടെ 20 പേരാണ് കൊല്ലപ്പെട്ടത്. ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗനിലുണ്ടായ വെടിവപ്പിലാകട്ടെ രണ്ടുപേരെ കൊലപ്പെടുത്തിയ അക്രമിയെ പോലീസ് വെടിവച്ചിടുകയായിരുന്നു.

രണ്ട് സ്ഥമങ്ങളിലും അക്രമികള്‍ ഉന്നമിട്ടത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണുമായി ബന്ധപ്പെട്ടവരെയാണെന്ന പ്രത്യേകതയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.