1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2018

സ്വന്തം ലേഖകന്‍: കാഷ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെന്ന് സൂചന. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരര്‍ ലഷ്‌കറില്‍ അംഗങ്ങളാണെന്നു ജമ്മു കാഷ്മീര്‍ പോലീസ് അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍ ദക്ഷിണ കാഷ്മീര്‍ സ്വദേശികളും ഒരാള്‍ പാക്കിസ്ഥാന്‍കാരനുമാണ്.

പ്രതികളിലൊരാള്‍ പാക്കിസ്ഥാന്‍കാരനായ ലഷ്‌കര്‍ ഭീകരന്‍ നവീദ് ജാട്ട് ആണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടയാളാണു ജാട്ട്. അതേസമയം, ബുഖാരിയുടെ കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തിയ ആദ്യ ഭീകര സംഘടനകളിലൊന്നും ലഷ്‌കറായിരുന്നു.

ജൂണ്‍ 14ന് ബൈക്കിലെത്തിയ മൂന്നംഗ അക്രമിസംഘമാണു ബുഖാരിയെ വെടിവച്ചു കൊന്നത്. ബുഖാരിയുടെ രണ്ട് അംഗരക്ഷകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓഫീസില്‍ നിന്ന് ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് അക്രമികളെക്കുറിച്ചുള്ള പ്രാഥമിക വിവരം ലഭിച്ചത്. ബൈക്കിലാണ് മൂന്നു പേരും എത്തിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.