1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2019

സ്വന്തം ലേഖകന്‍: സൈമണ്‍ ബ്രിട്ടോ അന്തരിച്ചു; ഓര്‍മയായത് തളരാത്ത പോരാട്ടവീര്യത്തിന്റെ ആള്‍രൂപം. സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. 64 വയസായിരുന്നു. സീന ഭാസ്‌കറാണ് ഭാര്യ.

1954 മാര്‍ച്ച് 27 ന് എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയില്‍ ജനിച്ച സൈമണ്‍ ബ്രിട്ടോ എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളെജ്, ബിഹാറിലെ മിഥില യൂണിവേഴ്‌സിറ്റി തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോകോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരളസര്‍വകലാശാല സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റായിരിക്കെ 1983 കാലത്ത് കുത്തേറ്റ് അരയ്ക്ക് താഴെ തളര്‍ന്നതിനെ തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു പിന്നീടുള്ള ജീവിതം. 200611 കാലത്ത് കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. സമീപകാലത്ത് നടത്തിയ യാത്രയുമായി ബന്ധപ്പെട്ടുള്ള യാത്രാവിവിരണത്തിന്റെ പണിപ്പുരയിലായിരുന്നു സൈമണ്‍ ബ്രിട്ടോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.