1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2015

വീഡിയോ ചാറ്റുകളും ഇന്‍സ്റ്റന്റ് മെസേജ് ചാറ്റുകളും തല്‍സമയം മൊഴി മാറ്റുന്ന ഫീച്ചറുമായി സ്‌കൈപ്പ്. നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ഇത് ഇപ്പോള്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഏകദേശം 50 ഭാഷകള്‍ ഇപ്പോള്‍ സ്‌കൈപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്ന ഭാഷയ്ക്ക് അനുസരിച്ച് മൂലഭാഷയില്‍നിന്ന് മൊഴി മാറ്റും.

സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുന്നത് തടസ്സമായി നിന്ന ഭാഷയെന്ന വെല്ലുവിളിയെ നീക്കം ചെയ്യുകയാണ് സ്‌കൈപ്പ് ഇതിലൂടെ ഉദ്ദേശ്യിക്കുന്നതെന്ന് സ്‌കൈപ്പ് എക്‌സിക്യൂട്ടീവ് യാസ്മിന്‍ കാന്‍ ബ്ലോഗില്‍ എഴുതി.

വിന്‍ഡോസ് സ്‌റ്റോറില്‍നിന്ന് സ്‌കൈപ്പ് ട്രാന്‍സിലേറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കംപ്യൂട്ടറുകളിലും ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഈ സേവനം ഉപയോഗപ്പെടുത്താം. സ്‌കൈപ്പ് ട്രാന്‍സിലേറ്ററിന്റെ പ്രിവ്യു കഴിഞ്ഞ വര്‍ഷമെ അവതരിപ്പിച്ചിരുന്നെങ്കിലും അത് ഡെവലപ്പേഴ്‌സിന് പണിക്കുറ്റം തീര്‍ക്കുന്നതിനായിട്ടായിരുന്നു.

നേരത്തെ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും കൂടുതല്‍ ജനകീയമാക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌കൈപ്പും ഭാഷയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഒരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.